ഓസ്‌ട്രേലിയയില്‍ ഗ്രോസറി വില അഞ്ചര വര്‍ഷത്തെ ഏറ്റവും ഉന്നതിയില്‍; കാരണം ബുഷ് ഫയര്‍ തീര്‍ത്ത വരള്‍ച്ചയും കോവിഡ് 19നെ പേടിച്ച് ജനം അമിതമായി വാങ്ങി സംഭരിച്ചതും; മാര്‍ച്ച് ക്വാര്‍ട്ടറില്‍ ഏറ്റവും വിലയേറിയത് പച്ചക്കറികള്‍ക്ക്

ഓസ്‌ട്രേലിയയില്‍ ഗ്രോസറി വില അഞ്ചര വര്‍ഷത്തെ ഏറ്റവും ഉന്നതിയില്‍; കാരണം  ബുഷ് ഫയര്‍ തീര്‍ത്ത വരള്‍ച്ചയും  കോവിഡ് 19നെ പേടിച്ച് ജനം അമിതമായി വാങ്ങി സംഭരിച്ചതും; മാര്‍ച്ച് ക്വാര്‍ട്ടറില്‍ ഏറ്റവും വിലയേറിയത് പച്ചക്കറികള്‍ക്ക്
ഓസ്‌ട്രേലിയയില്‍ ബുഷ് ഫയര്‍ തീര്‍ത്ത വരള്‍ച്ചയും ഇപ്പോള്‍ കോവിഡ് 19ഉം കാരണം ഗ്രോസറികള്‍ക്കുള്ള വില കുതിച്ചുയരുന്നതിന് കാരണങ്ങളായിത്തീര്‍ന്നുവെന്ന് വെളിപ്പെട്ടു. മറ്റ് ഉല്‍പന്നങ്ങളുടെ വില ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഗ്രോസറിയുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 0.3 ശതമാനമാണ് ഉയര്‍ന്നതെന്നും ഇതിലൂടെ വാര്‍ഷിക വില വര്‍ധനവില്‍ 2.2 ശതമാനം ഉയര്‍ച്ചയുണ്ടായിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പറയുന്നത്. ഇത് അഞ്ചര വര്‍ഷ്‌ത്തെ ഏറ്റവും വലിയ വിലക്കയറ്റമാണെന്നും എബിഎസ് കണ്ടെത്തിയിരിക്കുന്നു.

നിരവധി പ്രതിസന്ധികളാണ് ഗ്രോസറി വിലകളെ ഇത്തരത്തില്‍ കുതിച്ച് കയറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. ബുഷ് ഫയര്‍ കാരണം വിതരണത്തിന് തടസങ്ങളുണ്ടായതിനെതുടര്‍ന്ന് ആദ്യത്തെ ക്വാര്‍ട്ടറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയിലും പാനീയങ്ങളുടെ വിലയിലും 1.9 ശതമാനം വര്‍ധനവുണ്ടായി.ഇതിനെ തുടര്‍ന്ന് ഏറ്റവുമധികം വില കയറിയിരിക്കുന്നത് പച്ചക്കറിക്കാണ്. മാര്‍ച്ച് ക്വാര്‍ട്ടറില്‍ ഗ്രീന്‍ ബീന്‍സ് അല്ലെങ്കില്‍ ബ്രോക്കോളി വാങ്ങിയവര്‍ക്ക് 9.1 ശതമാനം വിലക്കയറ്റമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

പഴങ്ങളുടെ വിലയില്‍ 2.4 ശതമാനമാണ് കുതിച്ച് കയറ്റമുണ്ടായത്. പയറുവര്‍ഗങ്ങള്‍ക്ക് 1.2 ശതമാനവും ബീഫിന് 3.5 ശതമാനവും വിലക്കയറ്റമുണ്ടായി.മാര്‍ച്ചില്‍ കൊറോണയെ പേടിച്ച് ജനങ്ങള്‍ ആവശ്യത്തിലധികം വാങ്ങി സംഭരിച്ചതും ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി വര്‍ത്തിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ടോയ്‌ലറ്റ് പേപ്പര്‍ അടക്കമുള്ള നോണ്‍ ഡ്യൂറബിള്‍ ഹൗസ്‌ഹോള്‍ഡ് പ്രൊഡക്ടുകള്‍ക്ക് 3.4 ശതമാനവും സോപ്പുകള്‍, ഹാന്‍ഡ് സാനിറ്റൈറസറുകള്‍ എന്നിവയടക്കമുള്ള പഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ക്ക് 2.2 ശതമാനവും അരിയും പാസ്തയും അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്ക് 4.4 ശതമാനവും വിലക്കയറ്റമുണ്ടായെന്നാണ് എബിഎസ് കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends