പെര്‍ത്തിലേക്ക് സൗത്ത് ആഫ്രിക്കയില്‍ നിന്നും വിമാനത്തിലെത്തിയ 256 ഓസ്‌ട്രേലിയക്കാരെ 14 ദിവസത്തെ നിര്‍ബന്ധിത ക്വോറന്റീന് അയച്ചു; 211 പേര്‍ക്ക് റോട്ട്‌നെസ്റ്റ് ദ്വീപിലും ശേഷിക്കുന്നവര്‍ക്ക് പെര്‍ത്തിലെ ഹോട്ടലുകളിലും ക്വോറന്റീന്‍

പെര്‍ത്തിലേക്ക് സൗത്ത് ആഫ്രിക്കയില്‍ നിന്നും വിമാനത്തിലെത്തിയ 256  ഓസ്‌ട്രേലിയക്കാരെ 14 ദിവസത്തെ നിര്‍ബന്ധിത ക്വോറന്റീന് അയച്ചു; 211 പേര്‍ക്ക് റോട്ട്‌നെസ്റ്റ് ദ്വീപിലും ശേഷിക്കുന്നവര്‍ക്ക് പെര്‍ത്തിലെ ഹോട്ടലുകളിലും ക്വോറന്റീന്‍
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള വിമാനത്തില്‍ ഇന്നലെ പെര്‍ത്തിലിറങ്ങിയ 200ല്‍ അധികം ഓസ്‌ട്രേലിയക്കാരെ റോട്ട്‌നെസ്റ്റ് ദ്വീപിലേക്ക് 14 ദിവസത്തെ ക്വോറന്‍ീന് അയച്ചു. പെര്‍ത്തില്‍ നിന്നും വന്ന 19കാരിക്ക് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശയാത്രയിലൂടെയാണ് ഈ പെണ്‍കുട്ടിക്ക് കൊറോണ പകര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ രോഗികളുടെ എണ്ണം 551 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

പെര്‍ത്തില്‍ ഇറങ്ങിയ 256 ഓസ്‌ട്രേലിയന്‍ പൗരന്‍മാരില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 86 പേരുമുണ്ട്. വിമാനത്താവളത്തിലിറങ്ങിയ ഇവരെ സൂക്ഷ്മമായ ആരോഗ്യപരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. ഇതിനായി നിരവധി സൈനികരും ആംബുലന്‍സ് ഓഫീസര്‍മാരും ഇവിടെയെത്തിയിരുന്നു.ഇവരില്‍ 211 പേരെ റോട്ട്‌നെസ്റ്റ് ദ്വീപിലേക്ക് ക്വോറന്റീന് അയച്ചുവെന്ന കാര്യം പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബാക്കി വന്നവരെ പെര്‍ത്തിലെ ഹോട്ടലുകളിലേക്കാണ് ക്വോറന്‍ീന് അയച്ചത്. എ 340-600 വിമാനം ജോഹന്നാസ് ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന് കേപ് ടൗണിലിറങ്ങിയിരുന്നു. തുടര്‍ന്ന് ഇത് ഇന്നലെരാവിലെ 8.40ന് പെര്‍ത്തിലെത്തുകയായിരുന്നു. നിരവധി മണിക്കൂറുകള്‍ ഈ വിമാനം ടാര്‍മാകില്‍ നിലകൊണ്ടിരുന്നു. പരിശോധനകള്‍ക്കായി 18 മാര്‍ക്ക്ഡ്, അണ്‍മാര്‍ക്കഡ് പോലീസ് കാറുകള്‍ ഇവിടെ ടെര്‍മിനലിന് പുറത്ത് സന്നദ്ധമായിരുന്നു.കൂടാതെ ഇവരെ കൊണ്ടു പോകാനായി 20 ട്രാന്‍സ്‌പെര്‍ത്ത് ബസുകളും എത്തിയിരുന്നു.

Other News in this category



4malayalees Recommends