ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ നിഷേധിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് എംപി; വള്‍നറബിളായ കുട്ടികള്‍ക്കും കീ വര്‍ക്കേര്‍സിന്റെ കുട്ടികള്‍ക്കും സ്‌കൂള്‍ ലഭ്യമാക്കുന്നില്ല

ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ നിഷേധിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് എംപി; വള്‍നറബിളായ കുട്ടികള്‍ക്കും കീ വര്‍ക്കേര്‍സിന്റെ കുട്ടികള്‍ക്കും സ്‌കൂള്‍ ലഭ്യമാക്കുന്നില്ല
കുട്ടികളെ കൊറോണ ഭീഷണിയുടെ പേര് പറഞ്ഞ് സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്ന് നിര്‍ദേശിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് എംപിയായ ക്യൂന്‍സ്ലാന്‍ഡിലെ ആന്‍ഡ്ര്യൂ ലാമിംഗ്‌സ് രംഗത്തെത്തി. അര്‍ഹരമായ കുട്ടികള്‍ക്ക് സ്‌കൂള്‍ നിഷേധിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് ലാമിംഗ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ ക്ലാസിലേക്ക് തിരിച്ച് വരാന്‍ അനുവദിക്കാന്‍ സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി മോറിസന്‍ ഗവണ്‍മെന്റ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കൊറോണയുടെ പേരില്‍ വള്‍നറബിളായ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസരം നിഷേധിക്കുന്ന ടീച്ചേര്‍സ് പെരുകി വരുന്ന കാര്യം തനിക്കറിയാമെന്നും ഇത് കാരണം കീവര്‍ക്കേസിന് തങ്ങളെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ സാധിക്കാത്തതിനാല്‍ അവര്‍ക്ക് തടസങ്ങളുണ്ടാകുന്നുവെന്നും ഇത് പലവിധ ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുമെന്നും ലാമിംഗ്‌സ് പറയുന്നു.ഇതൊരിക്കലും സ്വീകരിക്കാനാവില്ലെന്നും ഇത്തരം പ്രയാസങ്ങളുണ്ടാകുന്ന രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്നുമാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

കൊറോണ വൈറസ് ഭീഷണി ശക്തമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകളിലിരിക്കാനായി സ്‌കൂളുകള്‍ തുറന്നിട്ടുമുണ്ട്. വള്‍നറബിളായ കുട്ടികള്‍ക്കും എസെന്‍ഷ്യല്‍ ജോലികളുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കും വേണ്ടി സ്‌കൂളുകള്‍ തുറന്നിടാന്‍ എല്ലാ സ്റ്റേറ്റുകളും നേരത്തെ തന്നെ സമ്മതിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകുന്നതിനായി കുട്ടികളെ സ്‌കൂളിലാക്കുന്നതിനായി അവ തുറന്നിടാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും രംഗത്തെത്തിയിരുന്നു.



Other News in this category



4malayalees Recommends