വിക്ടോറിയ ഡ്രഗ് -ഡ്രൈവിംഗ് നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്തിനൊരുങ്ങുന്നു; ഇനി മുതല്‍ മയക്കുമരുന്നടിച്ചുള്ള വണ്ടിയോട്ടല്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിനേക്കാള്‍ കടുത്ത കുറ്റം; റോഡുകളിലെ ഡ്രഗ് ടെസ്റ്റ് ത്വരിതപ്പെടുത്തും

വിക്ടോറിയ ഡ്രഗ് -ഡ്രൈവിംഗ് നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്തിനൊരുങ്ങുന്നു; ഇനി മുതല്‍ മയക്കുമരുന്നടിച്ചുള്ള വണ്ടിയോട്ടല്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിനേക്കാള്‍ കടുത്ത കുറ്റം; റോഡുകളിലെ ഡ്രഗ് ടെസ്റ്റ് ത്വരിതപ്പെടുത്തും
ഡ്രഗ് -ഡ്രൈവിംഗ് നിയമങ്ങള്‍ പുരവലോകനം ചെയ്യാന്‍ വിക്ടോറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മദ്യപിച്ച് വണ്ടിയോടിക്കുന്നതിനേക്കാള്‍ അപകടകരമായി ഐസ് ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് കൂടുതല്‍ അപടകരമായി കണക്കാക്കാനും ഇതിന്റെ ഭാഗമായി നീക്കമുണ്ട്. പോലീസ് മിനിസ്റ്ററായ ലിസ നെവില്ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രക്കിംഗ് കമ്പനികളില്‍ ഡ്രഗ് ടെസ്റ്റിംഗ് അടിന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതായിരിക്കും.

ട്രക്കുകളുടെ ഡ്രൈവിംഗ് സമയത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നും ഡ്രഗ് ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നുമാണ് മിനിസ്റ്റര്‍ വിവരിക്കുന്നത്.റോഡുകളില്‍ നടക്കുന്ന മരണങ്ങളില്‍ 50 ശതമാനത്തിലധികവും മയക്കുമരുന്നുപയോഗിച്ച് വണ്ടിയോടിക്കുന്നതിനെ തുടര്‍ന്നാണുണ്ടാകുന്നതെന്നും നെവില്ലെ എടുത്ത് കാട്ടുന്നു. കാറുകള്‍, ട്രക്കുകള്‍ തുടങ്ങിയ എല്ലാ വാഹനങ്ങളുമോടിക്കുന്നവരില്‍ മയക്കുമരുന്നുപയോഗം പെരുകി വരുന്നതും നിയമം കര്‍ക്കശമാക്കുന്നതിന് കാരണമായി വര്‍ത്തിച്ചിട്ടുണ്ട്.

പുതിയ നീക്കമനുസരിച്ച് നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴകള്‍ക്ക് സമാനമായി മയക്കുമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കും ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇതിന് പുറമെ റോഡുകളിലെ മയക്കുമരുന്ന ് പരിശോധന പോലീസ് ത്വരിതപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഡ്രഗ് ടെസ്റ്റ് എത്ര നേരം നടത്താമെന്നും ദിവസങ്ങള്‍ക്ക് മുമ്പുപയോഗിച്ച മയക്കുമരുന്നിന്റെ അംശങ്ങള്‍ ഡ്രൈവറുടെ ശരീരത്തിലുണ്ടെന്ന് തെളിഞ്ഞാല്‍ അയാളെ എന്ത് മാനദണ്ഡത്തില്‍ ശിക്ഷിക്കുമെന്നത് പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രതിസന്ധികളായി മുന്നിലുണ്ട്.

Other News in this category



4malayalees Recommends