ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിക്കിടയിലും വീട് വിലകളില്‍ വര്‍ധനവ്; മിക്ക കാപിറ്റല്‍ സിറ്റികളിലും വീട് വിലയില്‍ പെരുപ്പം; ഏപ്രിലില്‍ വീട് വില 0.3 ശതമാനം കൂടി; മാര്‍ച്ചിലെ 0.7 ശതമാനം വര്‍ധനവില്‍ നിന്നും 50 ശതമാനത്തിലധികം താഴ്ച

ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിക്കിടയിലും വീട് വിലകളില്‍ വര്‍ധനവ്; മിക്ക കാപിറ്റല്‍ സിറ്റികളിലും വീട് വിലയില്‍ പെരുപ്പം; ഏപ്രിലില്‍ വീട് വില 0.3 ശതമാനം കൂടി;  മാര്‍ച്ചിലെ 0.7 ശതമാനം വര്‍ധനവില്‍ നിന്നും 50 ശതമാനത്തിലധികം താഴ്ച

ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വീട് വിലകളില്‍ വര്‍ധനവുണ്ടാകുന്നുവെന്ന് കണ്ടെത്തി കോര്‍ലോജിക്ക് രംഗത്തെത്തി. വീട് വിപണിയിലെ ആക്ടിവിറ്റികള്‍ കുത്തനെ ഇടിഞ്ഞിട്ടും വീടുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ കുറയുമ്പോഴും രാജ്യത്തെ മിക്ക കാപിറ്റല്‍ സിറ്റകളിലും വീട് വിലകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം ദേശീയ തലത്തില്‍ വീട് വിലയില്‍ ഏപ്രിലില്‍ 0.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുമുണ്ട്.


എന്നാല്‍ ഇക്കാര്യത്തില്‍ മാര്‍ച്ചില്‍ 0.7 ശതമാനം വര്‍ധനവുണ്ടായെന്ന് കണക്കാക്കുമ്പോള്‍ മാസാന്ത വര്‍ധനവ് പകുതിയിലധികം കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണ വൈറസ് കാരണം ജൂണിന് ശേഷം വിപണിയിലെ വീട് വിലയില്‍ ഏറ്റവും വലിയ മാസാന്ത ഇടിവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഡെക്‌സ് ഈ സമയത്ത് 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏപ്രിലില്‍ ഹൗസിംഗ് വാല്യൂവില്‍ സാധാരണയായി പോസിറ്റീവ് ഗതിയാണ് പ്രകടമാക്കാറുള്ളതെങ്കിലും കൊറോണയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ കാരണം വീടുകളോടുള്ള കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇടിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് കോര്‍ ലോജിക്ക് ഹെഡ് ഓഫ് റിസര്‍ച്ചായ ടിം ലോലെസ് എടുത്ത് കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം ലിസ്റ്റിംഗിലുണ്ടായിരുന്ന വീടുകളുടെ വിലയേക്കാള്‍ 35 ശതമാനം കുറച്ചാണ് വില്‍പന വിലയുള്ളതെന്ന് ഏപ്രില്‍ അവസാനത്തിലെ പ്രവണതകള്‍ സ്ഥിരീകരിക്കുന്നു. ഇതിന് പുറമെ ഇക്കാര്യത്തില്‍ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 43 ശതമാനം കുറവും രേഖപ്പെടുത്തിയിരിക്കുന്നു. വീട് വിപണിയില്‍ വാങ്ങലുകാരുടെയും വില്‍ക്കുന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇന്റസ്ട്രി ആക്ടിവിറ്റിയിലും കടുത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends