ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ വ്യാപകമായ തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങി; വിവിധ ഇടങ്ങളിലെ ഇളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍; നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ വന്‍ ഇളവുകള്‍; ടാസ്മാനിയയിലും വിക്ടോറിയയിലും ഇളവുകള്‍ കുറവ്

ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ വ്യാപകമായ തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങി; വിവിധ ഇടങ്ങളിലെ ഇളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍;  നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ വന്‍ ഇളവുകള്‍; ടാസ്മാനിയയിലും വിക്ടോറിയയിലും ഇളവുകള്‍ കുറവ്
കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ഒരു മാസത്തിലധികമായി രാജ്യമാകമാനം ലോക്ക്ഡൗണിലായിരുന്നു. ജനം സ്‌റ്റേ അറ്റ് ഹോം ഓര്‍ഡറുകള്‍ അനുസരിച്ച് വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. ഈ അവസരത്തില്‍ കടുത്ത രീതിയിലുള്ള സാമൂഹ്യ അകല നിയമങ്ങളും നടപ്പിലാക്കിയിരുന്നു. എന്നാല്‍ രാജ്യമെമ്പാടും കൊറോണ വൈറസ് പടര്‍ച്ചയില്‍ കുത്തനെ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഈ ആഴ്ച മുതല്‍ ചില ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളും ടെറിട്ടെറികളും കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ നല്ല തോതിലുള്ള ഇളവുകളാണേര്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നത്. ഓരോ സ്‌റ്റേറ്റിലും ടെറിട്ടെറിയിലും വ്യത്യസ്തമായ തോതിലാണ് കൊറോണ വൈറസ് ഭീഷണിയുളളതെന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ തോതിലുള്ള ഇളവുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ എവിടെയാണ് ജീവിക്കുന്നത് എന്നതിനനുസൃതമായിട്ടായിരിക്കും ഈ ഇളവുകളുടെ ഗുണഫലം അനുഭവിക്കാനാവുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ വന്‍ തോതില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പത്ത് പേരിലധികം കൂടരുതെന്ന നിയമം വെള്ളിയാഴ്ച മുതല്‍ ഇവിടെ റദ്ദാക്കിയിട്ടുണ്ട്. ഇത് പ്രകാരം ബൂട്ട്‌സ് ക്യാമ്പ്‌സ്, നോണ്‍ കോണ്‍ടാക്‌സ് സ്‌പോര്‍ട്‌സ്, ഔട്ട്‌ഡോര്‍ ഗാദറിംഗുകള്‍ തുടങ്ങിയവ ഇവിടെ അനുവദനീയമാണ്. ഗോള്‍ഫ്, ടെന്നീസ് എന്നിവ പോലുള്ള കായിക ഇനങ്ങള്‍ അകലം പാലിച്ച് കൊണ്ട് കളിക്കാം. പൂള്‍സുകളിലും വാട്ടര്‍ പാര്‍ക്കുകളിലും ജനത്തിന് പോകാം. കാംപിംഗ്, ബോട്ടിംഗ്, സെയിലിംഗ്, ഫിഷിംഗ് എന്നിവയും അനുവദനീയമാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രണ്ടാളില്‍ കൂടുല്‍ കൂടരുതെന്ന നിയമം പരമാവധി പത്ത് പേരിലേക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് പ്രകാരം ചെറിയ ഗ്രൂപ്പുകള്‍ക്ക് പുറത്തും അകത്തും ഒരുമിച്ച് കൂടാം. ഇത് പ്രകാരം ബൂട്ട് ക്യാമ്പുകളും മറ്റ് തരത്തിലുള്ള ഗ്രൂപ്പ് എക്‌സര്‍സൈസുകളും ശാരീരിക അകലം പാലിച്ച് കൊണ്ട് ഇവിടെ അനുവദനീയമാണ്. എന്നാല്‍ ജിമ്മുകളും ഔട്ട് ഡോര്‍ ജിം എക്യുപ്‌മെന്റ്, പ്ലേഗ്രൗണ്ടുകള്‍, സ്‌കേറ്റ് പാര്‍ക്കുകള്‍ തുടങ്ങിയവ അടഞ്ഞ് കിടക്കും. ശനിയാഴ്ച മുതല്‍ ക്യൂന്‍സ്ലാന്‍ഡുകാര്‍ക്ക് റിക്രിയേഷനുകള്‍ക്കായി വീട് വിട്ട് പുറത്തിറങ്ങാം.

ഇതിനായി അവര്‍ക്ക് സഞ്ചരിക്കാവുന്ന ദൂരം 50 കിലോമീറ്ററായി വര്‍ധിപ്പിച്ചു. ഇത് പ്രകാരം പിക്‌നിക്കിന് പോകാം. നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാം. നോണ്‍ എസെന്‍ഷ്യല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പില്‍ പോകാം. ന്യൂ സൗത്ത് വെയില്‍സില്‍ ആളുകള്‍ക്ക് മറ്റ് വീടുകളില്‍ സുഹൃദ് സന്ദര്‍ശനത്തിന് പോകാം.സൗത്ത് ഓസ്ട്രലേിയയില്‍ സാമൂഹിക അകന നിയമങ്ങള്‍ പാലിച്ച് കൊണ്ട് ബീച്ചുകളിലും മറ്റും സന്ദര്‍ശിക്കാം. വൈനറീസ്, ബ്ര്യൂവറീസ്, സെല്ലാര്‍ ഡോര്‍സ് തുടങ്ങിയവക്ക് ടേക്ക് വേ സര്‍വീസുകള്‍ നടത്താം. വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മേയ് 11ന് മാത്രമേ നീക്കം ചെയ്യുകയുളളുവെന്നതിനാല്‍ സ്റ്റേജ് ത്രീ നിയന്ത്രണങ്ങള്‍ അതുവരെ ഇവിടെയുണ്ടാകും.

രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച്കൂടരുതെന്ന നിയന്ത്രണം ഇവിടെ നിലനില്‍ക്കും.ഇതിനാല്‍ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ അനുവാദമില്ല.സാധനങ്ങള്‍ വാങ്ങാനും വ്യായാമത്തിന് തൊഴിലിനുമായും പുറത്ത് പോകാം.ടാസ്മാനിയക്കാര്‍ക്ക് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രീമിയര്‍ പീറ്റര്‍ ഗുട്ട് വെയിന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.പൊതു ഇടങ്ങളില്‍ രണ്ടില്‍ കൂടുല്‍ പേര്‍ കൂടരുതെന്ന നിയന്ത്രണം പത്ത് പേരാക്കി ഇളവ് അനുവദിക്കാന്‍ ടെറിട്ടെറി ഒരുങ്ങുകയാണ്.

Other News in this category



4malayalees Recommends