ഓസ്‌ട്രേലിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നുവെങ്കിലും കടുത്ത ജാഗ്രത വേണമെന്ന് പ്രധാനമന്ത്രിയും ചീഫ് മെഡിക്കല്‍ ഓഫീസറും; കോവിഡ്‌സേഫ് ട്രാക്കിംഗ് ആപ്പ് കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശം; കൊറോണ പ്രതിസന്ധിയില്‍ 205 മില്യണ്‍ ഡോളര്‍ കൂടി

ഓസ്‌ട്രേലിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നുവെങ്കിലും കടുത്ത ജാഗ്രത വേണമെന്ന് പ്രധാനമന്ത്രിയും ചീഫ് മെഡിക്കല്‍ ഓഫീസറും;  കോവിഡ്‌സേഫ് ട്രാക്കിംഗ് ആപ്പ് കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശം; കൊറോണ പ്രതിസന്ധിയില്‍ 205 മില്യണ്‍ ഡോളര്‍ കൂടി
ഓസ്‌ട്രേലിയ കൊറോണ ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുകയാണെങ്കിലും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും വഷളാകുമെന്ന കടുത്ത മുന്നറിയിപ്പേകി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. അതായത് ഗവണ്‍മെന്റിന്റെ കോവിഡ്‌സേഫ് ട്രേസിംഗ് ആപ്പ് പോലുള്ളവ ഉപയോഗിക്കണമെന്നാണ് ജനത്തിന് നിര്‍ദേശമേകിയിരിക്കുന്നത്.

ഇത്തരത്തില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതിന് ശേഷം മാത്രമേ രാജ്യത്തെ ചില ബിസിനസുകളും ആക്ടിവിറ്റികളും പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളൂവെന്നും നാഷണല്‍ കാബിനറ്റില്‍ നിര്‍ദേശം വന്നിട്ടുണ്ട്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഏയ്ജ്ഡ് കെയര്‍ മിനിസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച പുതിയ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി 205 മില്യണ്‍ ഡോളര്‍ കൂടി സഹായമേകുമെന്ന നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പുറപ്പെടുവിച്ചിരുന്നു. ഇത് കൊറോണയില്‍ വീര്‍പ്പ് മുട്ടുന്ന ഏയ്ജ്ഡ് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കായിരിക്കും നല്‍കുന്നത്. ഈ പ്രതിസന്ധിയില്‍അവര്‍ക്കുണ്ടായിരിക്കുന്ന അധിക ചെലവുകളെ നേരിടുന്നതിന് ഈ തുക ഉപകാരപ്പെടും.രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും എന്നാല്‍ കരുതലെടുത്തില്ലെങ്കില്‍ വീണ്ടും രാജ്യത്ത് വൈറസ് ബാധ വഷളാകുമെന്നുമുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് മോറിസന്‍ നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends