നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരസ്ഥമായ സമൂഹങ്ങളിലേക്കുള്ള യാത്രാ വിലക്ക് ജൂണ്‍ അഞ്ച് മുതല്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കുന്നു; ടെറിട്ടെറിയിലെ അഭ്യന്തര സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്ലാതാക്കുമ്പോഴും ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കില്ല

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരസ്ഥമായ സമൂഹങ്ങളിലേക്കുള്ള യാത്രാ വിലക്ക് ജൂണ്‍ അഞ്ച് മുതല്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കുന്നു; ടെറിട്ടെറിയിലെ അഭ്യന്തര സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്ലാതാക്കുമ്പോഴും ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കില്ല

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരസ്ഥമായ സമൂഹങ്ങളിലേക്ക് ബയോസെക്യൂരിറ്റി ആക്ട് പ്രകാരമേര്‍പ്പെടുത്തിയ യാത്രാ വിലക്കുകള്‍ ജൂണ്‍ അഞ്ച് മുതല്‍ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് എടുത്ത് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ലാന്‍ഡ് കൗണ്‍സിലുകളുമായും ട്രേഡീഷണല്‍ ഓണര്‍മാരുമായും ആലോചിച്ചാണ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ചീഫ് മിനിസ്റ്ററായ മൈക്കല്‍ ഗുന്നര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


നോര്‍ത്തേണ്‍ടെറിട്ടെറി കര്‍ക്കശമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വരുന്നതിനാല്‍ ബയോസെക്യൂരിറ്റി മേഖലകള്‍ തുറക്കുന്നതില്‍ അപകടമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ ആഴ്ചകളായി ഇവിടെ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും കോവിഡിനെ പിടിച്ച് കെട്ടുന്നതിനായി ടെറിട്ടെറിയിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്നുണ്ടെന്നും അതിനാല്‍ പുതിയ ഇളവുകള്‍ അപകടം വരുത്തില്ലെന്നും ചീഫ് മിനിസ്റ്റര്‍ ഉറപ്പേകുന്നു.

പുതിയഇളവുകളെ തുടര്‍ന്ന് നോര്‍ത്തേണ്‍ ടെറിട്ടെറിയിലുള്ളവര്‍ക്ക് സമൂഹങ്ങള്‍ക്കിടയില്‍ സ്വതന്ത്രരായി സഞ്ചരിക്കാമെന്നും ടൗണുകളില്‍ പോയി വീടുകളിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈ്ന്‍ വേണ്ടി വരില്ലെന്നും ഗുന്നര്‍ പറയുന്നു. ഇത്തരത്തില്‍ ടെറിട്ടെറിക്കുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുമെങ്കിലും നോര്‍ത്തേണ്‍ ടെറിട്ടെറി ക്യൂന്‍സ്ലാന്‍ഡ്, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends