അഡലെയ്ഡിലെ രണ്ട് വീടുകളില്‍ സംശയകരമായ സാഹചര്യത്തില്‍ തീപിടിത്തം; മൂന്നരലക്ഷം ഡോളറിന്റെ നഷ്ടം; ഒരു വീട്ടില്‍ തീ പടര്‍ന്നത് ആളില്ലാതെ കത്തിച്ച് വച്ച മെഴുകുതിരികളില്‍ നിന്നും; രണ്ട് പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; പോലീസ് അന്വേഷണം തിരുതകൃതി

അഡലെയ്ഡിലെ രണ്ട് വീടുകളില്‍ സംശയകരമായ സാഹചര്യത്തില്‍ തീപിടിത്തം; മൂന്നരലക്ഷം ഡോളറിന്റെ നഷ്ടം; ഒരു വീട്ടില്‍ തീ പടര്‍ന്നത് ആളില്ലാതെ കത്തിച്ച് വച്ച മെഴുകുതിരികളില്‍ നിന്നും; രണ്ട് പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; പോലീസ് അന്വേഷണം തിരുതകൃതി

അഡലെയ്ഡിലെ രണ്ട് വീടുകളില്‍ സംശയകരമായ സാഹചര്യത്തില്‍ തീപിടിത്തമുണ്ടായി വന്‍ നാശനഷ്ടങ്ങളുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഫെറിഡെന്‍ പാര്‍ക്കിലെ വീട്ടില്‍ വന്‍ തോതില്‍ അഗ്നി കത്തിപ്പടരുന്നത് വഴിയാത്രക്കാരാണ് അറിയിച്ചതെന്ന് ദി മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസ് വെളിപ്പെടുത്തുന്നു. ഇവിടെ ആരുമില്ലാത്ത നിലയില്‍ കത്തിച്ച് വച്ച മെഴുകുതിരികളാണ് തീപിടിത്തത്തിന് കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.


ഇവിടേക്ക് കുതിച്ചെത്തിയ ഫയര്‍ ഫൈറ്റര്‍മാര്‍ 45 മിനുറ്റുകള്‍ക്കകം തീ അണച്ചിരുന്നു. ഇവിടെ താമസിച്ചിരുന്ന ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ ആംബുലന്‍സ് സര്‍വീസ് ശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതിനിടെ പൂറകയിലെ ബ്രിഡ്ജ് റോഡിലെ ഒരു വീട്ടിലും വന്‍ തീപിടിത്തമുണ്ടായി കടുത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ചും സൗത്ത് ഓസ്‌ട്രേലിയ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ എട്ടരക്ക് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി ക്രൂസ് ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ഒരു സ്ത്രീയെ മോഡ്ബറി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. പുക ശ്വസിച്ചുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ക്കുണ്ടായിരുന്നു. ഈ വീട്ടില്‍ നിന്നും പരുക്കുകളൊന്നുമില്ലാതെ ഒരാളെ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് സിഐബിയും ഫയര്‍ കോസ് ഇന്‍വെസ്റ്റിഗേറ്റര്‍മാരും ഈ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീടുകള്‍ കത്തി മൊത്തം മൂന്നരലക്ഷം ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends