ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ റാലികള്‍ അപകടകരമായ തോതില്‍ വര്‍ധിക്കുന്നു; ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിരവധി പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലംഘിക്കുന്നുവെന്ന് ആശങ്ക; പെര്‍ത്തിലും ഡാര്‍വിനിലും അഡലെയ്ഡിലും റാലികള്‍

ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ റാലികള്‍ അപകടകരമായ തോതില്‍ വര്‍ധിക്കുന്നു; ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിരവധി പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലംഘിക്കുന്നുവെന്ന് ആശങ്ക; പെര്‍ത്തിലും ഡാര്‍വിനിലും അഡലെയ്ഡിലും റാലികള്‍
ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ റാലികള്‍ അപകടകരമായ തോതില്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓരോ നഗരങ്ങളിലും നടക്കുന്ന റാലികളില്‍ ആയിരക്കണക്കിന് പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ വേണ്ട വിധത്തില്‍ പാലിക്കാതെ അണിനിരക്കുന്നത് കൊറോണയുടെ രണ്ടാം പകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.വംശീയ വിരുദ്ധ, അഭയാര്‍ത്ഥി അവകാശ പ്രകടനങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് രാജ്യമാകെ അനുഭവപ്പെടുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തില്‍ ഇത്തരം പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് സംഘാടകരോട് ഇവിടുത്തെ പ്രീമിയര്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും അത് ലംഘിച്ചാണ് പരിപാടികള്‍ നടത്തുന്നത്. വംശീയപരമായ ആക്രമണങ്ങള്‍ക്ക അറുതി വരുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രകടനങ്ങളാണ് പെര്‍ത്തില്‍ അരങ്ങേറിയിരിക്കുന്നത്. പെര്‍ത്തില്‍ നടന്ന പരിപാടിയില്‍ ഹാന്‍ഡ് സാനിറ്റൈസറുകളും 11,000 മാസ്‌കുകളും സംഘാടകര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും നിരവധി പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പരുക്കെ ലംഘിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവിടുത്തെ റാലിയില്‍ ഏതാണ്ട് 7000ത്തോളം പേരാണ് പങ്കെടുത്തിരിക്കുന്നത്. ഡാര്‍വിനില്‍ നടന്ന റാലിയില്‍ 1000ത്തോളം പേരാണ് പങ്കെടുത്തത്. നോര്‍ത്തേണ്‍ ടെറിട്ടെറി ഗവണ്‍മെന്റുമായി ചേര്‍ന്ന് സംഘാടകര്‍ ഇവിടെ കോവിഡ് സേഫ്റ്റി പ്ലാന്‍ റാലിക്കിടെ അനുവര്‍ത്തിച്ചിരുന്നു. അഡലെയ്ഡ് സിബിഡിയില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തത്. ഇവര്‍ വിക്ടോറിയ സ്‌ക്വയറില്‍ സംഗമിച്ചിരുന്നു. എന്‍എസ്ഡബ്ല്യൂവില്‍ കോടതി ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends