ഓസ്‌ട്രേലിയയില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും ബിസിനസുകളെ കൊറോണ പ്രതിസന്ധിയില്‍ നിന്നും പുനുരുജ്ജീവിപ്പിക്കാനും ജോബ്‌മേക്കര്‍ പ്ലാനുമായി മോറിസന്‍; ഫാസ്റ്റ് ട്രാക്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളിലൂടെ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കും

ഓസ്‌ട്രേലിയയില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും ബിസിനസുകളെ കൊറോണ പ്രതിസന്ധിയില്‍ നിന്നും പുനുരുജ്ജീവിപ്പിക്കാനും ജോബ്‌മേക്കര്‍ പ്ലാനുമായി മോറിസന്‍; ഫാസ്റ്റ് ട്രാക്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളിലൂടെ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കും

ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കാന്‍ പോകുന്ന ജോബ്‌മേക്കര്‍ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇതില്‍ ഫാസ്റ്റ് ട്രാക്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കി തൊഴിലുകളുടെ ലഭ്യത ഉറപ്പാക്കുന്ന പദ്ധതികളുമുണ്ട്. മെല്‍ബണില്‍ നിന്നും ബ്രിസ്ബാനിലേക്കുള്ള ഇന്‍ലാന്‍ഡ് റെയില്‍, ടാസ്മാനിയയിലേക്കുള്ള രണ്ടാം അണ്ടര്‍ വാട്ടര്‍ പവര്‍ കേബിള്‍ പ്രവൃത്തിയും ഉള്‍പ്പെടുന്നു. പ്രധാനപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളിലൂടെ കൂടുതല്‍ ജോലികള്‍ പ്രദാനം ചെയ്യുകയാണിവയുടെ ലക്ഷ്യം.


തിങ്കളാഴ്ച രാവിലെ നാഷണല്‍ പ്രസ് ക്ലബില്‍ വച്ച് നടത്തുന്ന ഒരു പ്രസംഗത്തിലൂടെ മോറിസന്‍ ഗവണ്‍മെന്‍രിന്റെ ജോബ്‌മേക്കര്‍ പ്ലാനിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചറിലും മേജര്‍ പ്രൊജക്ടുകളിലും കൂടുല്‍ ചെലവാക്കാനുദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്ത് വിട്ടേക്കും. കൊറോണ പ്രതിസന്ധിയിലായ ഓസ്‌ട്രേലിയന്‍ ബിസിനസുകളെ ഐസിയുവില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതികളാണിവയെന്നാണ് കഴിഞ്ഞ മാസം ഇതിനെ കുറിച്ച് ആദ്യ സൂചന നല്‍കവേ മോറിസന്‍ വെളിപ്പെടുത്തിയിരുന്നത്.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം നിരവധി ബിസിനസുകള്‍ അമ്പേ തകര്‍ന്നുവെന്നും നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും ഇവയെ പുനരുജ്ജീവിപ്പിച്ച് തൊഴിലുകള്‍ വര്‍ധിപ്പിക്കാനാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും മോറിസന്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുന്‍ഗണനാപൂര്‍വം നടപ്പിലാക്കേണ്ടുന്ന 15 പ്രധാനപ്പെട്ട പ്രൊജക്ടുകളെയുള്‍പ്പെടുത്തിയിട്ടുണ്ട്.ഇവയുമായി ബന്ധപ്പെട്ട കരാറുകള്‍ വേഗത്തിലാക്കാന്‍ കോമണ്‍വെല്‍ത്ത്, സ്‌റ്റേറ്റുകള്‍, ടെറിട്ടെറികള്‍ എന്നിവ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോറിസന്‍ വ്യക്തമാക്കുന്നു. ഇവയുടെ അപ്രൂവല്‍ പ്രൊസസുകള്‍ വേഗത്തിലാക്കാനും നീക്കമുണ്ട്.

Other News in this category



4malayalees Recommends