വിക്ടോറിയയില്‍ പുതിയ കൊറോണ നിയന്ത്രണ ഇളവുകള്‍ ജൂണ്‍ 22 മുതല്‍; സിനിമാസ്, തിയേറ്ററുകള്‍, തുടങ്ങിയവ തുറക്കാം; കഫെകളിലും പബുകളിലും 50 പേര്‍ക്ക് വരെ ഒത്ത് കൂടാം; ഓരോരുത്തരും നാല് സ്‌ക്വയര്‍ മീറ്റര്‍ അകലം പാലിക്കണം; ജിമ്മുകളും തുറക്കും

വിക്ടോറിയയില്‍ പുതിയ കൊറോണ നിയന്ത്രണ ഇളവുകള്‍ ജൂണ്‍ 22 മുതല്‍;  സിനിമാസ്, തിയേറ്ററുകള്‍, തുടങ്ങിയവ തുറക്കാം;  കഫെകളിലും പബുകളിലും 50 പേര്‍ക്ക് വരെ ഒത്ത് കൂടാം;  ഓരോരുത്തരും നാല് സ്‌ക്വയര്‍ മീറ്റര്‍ അകലം പാലിക്കണം; ജിമ്മുകളും തുറക്കും
വിക്ടോറിയയില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ജൂണ്‍ 22ന് വീണ്ടും ഇളവുകള്‍ അനുവദിക്കുമെന്ന് വ്യക്തമാക്കി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി സിനിമാസുകളെയും തിയേറ്ററുകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി വെന്യൂകളുടെ കസ്റ്റമര്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും.

കഫെകള്‍, റസ്റ്റോറന്റുകള്‍, പബുകള്‍, സിനിമാസ്, കണ്‍സേര്‍ട്ട് വെന്യൂകള്‍, തിയേറ്ററുകള്‍, ലൈബ്രറികള്‍ തുടങ്ങിയവയുടെ അകത്തളങ്ങളില്‍ ഒത്ത് കൂടാവുന്ന ആളുകളുടെ എണ്ണം 20ല്‍ നിന്നും 50ലേക്ക് വര്‍ധിപ്പിക്കാനും പുതിയ ഇളവുകളുടെ ഭാഗമായി അനുവദിക്കുന്നതായിരിക്കും. എന്നാല്‍ എല്ലാ വെന്യൂകളിലും ഓരോ കസ്റ്റമര്‍ക്കുമിടയില്‍ നാല് സ്‌ക്വയര്‍ മീറ്റര്‍ അകലമുറപ്പാക്കണം. ഇത് പ്രകാരം കസ്റ്റമര്‍മാരെ പ്രവേശിപ്പിക്കുന്നതിന് ബിസിനസുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സാരം.

പുതിയ നിയമപ്രകാരം വിക്ടോറിയയിലെ വെന്യൂവില്‍ നിന്നും ഡ്രിങ്ക് ലഭിക്കണമെങ്കില്‍ മീല്‍ വാങ്ങണമെന്ന് നിര്‍ബന്ധമില്ല. പകരം കോണ്‍ടാക്ട് വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. ഡ്രിങ്ക് ഒരു ബാറില്‍ നിന്ന് ലഭിക്കില്ല, പകരം ഒരു ടേബിളിലായിരിക്കും നല്‍കുന്നത്. പുതിയ ഇളവുകള്‍ പ്രകാരം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററുകളും ജിമ്മുകളും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെ 20 പേര്‍ വരെ മാത്രമേ പരമാവധി ഉണ്ടാകാവൂ. എന്നാല്‍ ഇവര്‍ പത്ത് പേര്‍ വീതം രണ്ട് ഗ്രൂപ്പായി വേര്‍ തിരിഞ്ഞിരിക്കണം.

Other News in this category



4malayalees Recommends