പെര്‍ത്തില്‍ ഗംഭീരന്‍ ഫുട്‌ബോള്‍ സെന്റര്‍ വരുന്നു; ചെലവ് 32.5 മില്യണ്‍ ഡോളര്‍; സെന്റര്‍ നിര്‍മിക്കുന്നത് 2023ല്‍ ഓസ്‌ട്രേലിയയില്‍ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പ് വരുന്നതിന് മുന്നോടിയായി; ഫുട്‌ബോള്‍ പ്രോഗ്രാമുകളും ട്രെയിനിംഗ് ക്യാമ്പുകളും നടത്താനുള്ള ഇടം

പെര്‍ത്തില്‍ ഗംഭീരന്‍ ഫുട്‌ബോള്‍ സെന്റര്‍ വരുന്നു; ചെലവ് 32.5 മില്യണ്‍ ഡോളര്‍;  സെന്റര്‍ നിര്‍മിക്കുന്നത് 2023ല്‍ ഓസ്‌ട്രേലിയയില്‍ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പ് വരുന്നതിന് മുന്നോടിയായി; ഫുട്‌ബോള്‍ പ്രോഗ്രാമുകളും ട്രെയിനിംഗ് ക്യാമ്പുകളും നടത്താനുള്ള ഇടം
പെര്‍ത്തിലെ സൗത്ത് ഈസ്റ്റില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് 32.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഫുട്‌ബോള്‍ സെന്റര്‍ നിര്‍മിക്കുന്നു. 2023ല്‍ നടക്കുന്ന വുമണ്‍സ് വേള്‍ഡ് കപ്പിന് മുന്നോടിയായിട്ടാണ് ഈ സോക്കര്‍ സെന്റര്‍ പണിയുന്നത്. ഈ കപ്പ് ഓസ്‌ട്രേലിയ നേടുമെന്ന പ്രതീക്ഷയും ശക്തമാണ്. സ്റ്റേറ്റ്-ഫെഡറല്‍ ഗവണ്‍മെന്റുകള്‍ സംയുക്തമായിട്ടാണിതിന് പണം ചെലവാക്കുന്നത്. ക്യൂന്‍സ് പാര്‍ക്കിലായിരിക്കും ഈ സ്റ്റേഡിയും ഉയരുന്നത്.

ഇതൊരു സെന്റര്‍ ഫോര്‍ എക്‌സെലന്‍സായിരിക്കുമെന്നാണ് ഗവണ്‍മെന്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രകടനത്തിനായി ഇവിടെ രണ്ട് സോക്കര്‍ പിച്ചുകളുണ്ടായിരിക്കും.ജൂനിയര്‍, കമ്മ്യൂണിറ്റി ഫുട്‌ബോള്‍ പ്രോഗ്രാമുകള്‍ ഇവിടെ നടക്കുന്നതായിരിക്കും. ദേശീയ, അന്തര്‍ദേശീയ ടീമുകള്‍ക്ക് ഇവിടെ ട്രെയിനിംഗ് ക്യാമ്പുകളും നടത്തുന്നതായിരിക്കും. 700 പേര്‍ക്കിരിക്കാവുന്ന സ്ഥിരം സീറ്റിംഗ് സംവിധാനം ഇവിടെയുണ്ടായിരിക്കും.

കൂടാതെ 4000ത്തോളം കാണികള്‍ക്ക് അധികമായി ഇരിക്കാനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കും. ഈ സെന്റര്‍ 2023ല്‍ പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ പറയുന്നത്. 2023ല്‍ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുകയാണെങ്കില്‍ ഈ സെന്റര്‍ ട്രെയിനിംഗില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ഇത് ഓസ്‌ട്രേലിയന്‍ ടീമിന്റെ അത്താണിയായി വര്‍ത്തിക്കുമെന്നും പ്രീമിയര്‍ പറയുന്നു. ഈ പ്രൊജക്ടിലൂടെ ലോക്കല്‍ കോണ്‍ടാക്ടര്‍മാര്‍ക്കും ബില്‍ഡര്‍മാര്‍ക്കും ധാരാളം തൊഴിലുകള്‍ ലഭ്യമാക്കുമെന്നും മാക് ഗോവന്‍ പറയുന്നു.

Other News in this category



4malayalees Recommends