വിക്ടോറിയയില്‍ കൊറോണ ബാധിച്ച ജിപി മെല്‍ബണിലെ മൂന്ന് ക്ലിനിക്കുകളില്‍ രോഗികളെ പരിശോധിച്ചു; നിരവധി പേര്‍ക്ക് ഇയാളുമായി സമ്പര്‍ക്കമുണ്ടായെന്ന് ആശങ്ക; സ്റ്റേറ്റില്‍ എട്ട് പുതിയ കോവിഡ് കേസുകള്‍; ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

വിക്ടോറിയയില്‍ കൊറോണ ബാധിച്ച ജിപി മെല്‍ബണിലെ മൂന്ന് ക്ലിനിക്കുകളില്‍ രോഗികളെ പരിശോധിച്ചു; നിരവധി പേര്‍ക്ക് ഇയാളുമായി സമ്പര്‍ക്കമുണ്ടായെന്ന് ആശങ്ക;  സ്റ്റേറ്റില്‍ എട്ട് പുതിയ കോവിഡ് കേസുകള്‍; ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍
വിക്ടോറിയയില്‍ കൊറോണ ബാധിച്ച ജിപി മെല്‍ബണിലെ മൂന്ന് ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.വിക്ടോറിയയില്‍ ഈ ഡോക്ടര്‍ അടക്കം എട്ട് പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനിടെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.നിലവില്‍ ഈ ഡോക്ടര്‍ ഐസൊലേഷനിലാണ്.തീരെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഈ ഡോക്ടര്‍ക്ക് താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നാണ് രോഗബാധയുണ്ടായിരിക്കുന്നത്.

ലിലിഡെയില്‍ മെഡിക്കല്‍ ക്ലിനിക്ക്, സെഡാര്‍സ് മെഡിക്കല്‍ ക്ലിനിക്ക്, ക്രോയ്‌ഡോണ്‍ ഫാമിലി പ്രാക്ടീസ് എന്നിവിടങ്ങളിലാണീ ഡോക്ടര്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഇയാളുമായി സമ്പര്‍ക്കത്തിലായെന്ന് സംശയിക്കുന്ന രോഗികളുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ട്. ക്ലിനിക്കുകള്‍ വിശദമായ ക്ലീനിംഗിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവരും കോവിഡ് സ്ഥിരീകരിച്ചവരുമായ മറ്റ് ആറ് രോഗികള്‍ നിലവില്‍ ഹോട്ടര്‍ ക്വാറന്റൈനിലാണ്.

സ്വാന്‍സ്റ്റണ്‍ ഹോട്ടലിലുണ്ടായ കൊറോണ ഔട്ട്‌ബ്രേക്കുമായി സമ്പര്‍ക്കത്തിലായി കൊറോണ പിടിച്ചതാണ് മറ്റൈാരു കേസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടില്ലാത്ത വിക്ടോറിയക്കാര്‍ക്ക് എമര്‍ജന്‍സി ഹോട്ടല്‍ അക്കമഡേഷന്‍ ഏര്‍പ്പാടുക്കുന്നതിനായി സര്‍ക്കാര്‍ 9.8 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുമുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഭവനരഹിതര്‍ക്ക് സുരക്ഷിതമായി തങ്ങാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഹൗസിംഗ് മിനിസ്റ്ററായ റിച്ചാര്‍ഡ് വൈനെ പറയുന്നത്.

Other News in this category



4malayalees Recommends