എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥയില്‍ കൊറോണയും ബുഷ്ഫയറും വരള്‍ച്ചയും വന്‍ പ്രത്യാഘാതമുണ്ടാക്കി; ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനം ഇടിവ്; തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി വര്‍ധിക്കും

എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥയില്‍ കൊറോണയും ബുഷ്ഫയറും വരള്‍ച്ചയും വന്‍ പ്രത്യാഘാതമുണ്ടാക്കി; ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനം ഇടിവ്; തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി വര്‍ധിക്കും
കൊറോണ വൈറസ് തീര്‍ത്ത പ്രത്യാഘാതത്തെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനത്തിന്റെ ചുരുക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി ട്രഷറര്‍ ഡൊമിനിക് പെറോട്ടെട്ട് രംഗത്തെത്തി. സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ചൊവ്വാഴ്ച അദ്ദേഹം പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുന്നതായിരിക്കും. കൊറോണ കാരണം അവതരിപ്പിക്കാന്‍ വൈകിയ സ്റ്റേറ്റ് ബജറ്റ് അദ്ദേഹം അവതരിപ്പിക്കുന്നതായിരിക്കും.

മാര്‍ച്ച് ക്വാര്‍ട്ടറില്‍ സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥ 1.5 ശതമാനം ചുരുങ്ങിയെന്ന് ഈ മാസം ആദ്യം ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തിയ കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു. ഇനിയും സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ആ വേളയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതേ സമയം ദേശീയ സമ്പദ് വ്യവസ്ഥയില്‍ 0.3 ശതമാനം ചുരുക്കമുണ്ടായെന്നും സാമ്പത്തിക മാന്ദ്യം നിശ്ചയമായും ഉണ്ടാകുമെന്ന വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്.

കോവിഡ് 19 മൂലം മാത്രമല്ല എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയുണ്ടായിരിക്കുന്നതെന്നും മറിച്ച് ബുഷ് ഫയറും വരള്‍ച്ചയും ഇതിന് വഴിയൊരുക്കിയെന്നും ഏറ്റവും പുതിയ എന്‍എസ്ഡബ്ല്യൂ ട്രഷറി പ്രവചനം എടുത്ത് കാട്ടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സ്റ്റേറ്റിലെ തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി കുതിച്ചുയരുമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends