നോര്‍ത്തേണ്‍ ടെറിട്ടെറിലെ രണ്ട് മെഗാപ്രൊജക്ടുകള്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ത്രിശങ്കുവില്‍; ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ ഫാംസ്, ഡാര്‍വിനിലെ ലക്ഷ്വറി ഹോട്ടല്‍ പ്രൊജക്ടുകള്‍ പാതിവഴിയിലായെന്ന് ചീഫ് മിനിസ്റ്റര്‍

നോര്‍ത്തേണ്‍ ടെറിട്ടെറിലെ രണ്ട് മെഗാപ്രൊജക്ടുകള്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ത്രിശങ്കുവില്‍; ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ ഫാംസ്, ഡാര്‍വിനിലെ  ലക്ഷ്വറി ഹോട്ടല്‍ പ്രൊജക്ടുകള്‍ പാതിവഴിയിലായെന്ന് ചീഫ് മിനിസ്റ്റര്‍
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി കാരണം നോര്‍ത്തേണ്‍ ടെറിട്ടെറി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ തകിടം മറിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ടെറിട്ടെറിയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ ഫാംസ്, ഡാര്‍വിനിലെ ലക്ഷ്വറി ഹോട്ടല്‍ പ്രൊജക്ടുകള്‍ എന്നിവ പ്രതിസന്ധിയിലായെന്നാണ് ചീഫ് മിനിസ്റ്ററായ മൈക്കല്‍ ഗണ്ണര്‍ വെളിപ്പെടുത്തുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ അഞ്ച് സൈറ്റുകളിലും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന 1.4 ബില്യണ്‍ ഡോളറിന്റെ പ്രൊജക്ട് സീ ഡ്രാഗന്‍ പദ്ധതിയാണ് തകിടം മറിഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത്. ഇത് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ 1500 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. ഡാര്‍വിനിലെ വാട്ടര്‍ ഫ്രന്റില്‍ പണിതുയര്‍ത്താന്‍ തുടങ്ങിയ ലക്ഷ്വറി വെസ്റ്റിന്‍ ഹോട്ടലിന്റെ പ്രവര്‍ത്തിയും പ്രതിസന്ധിയെ തുടര്‍ന്ന് ത്രിശങ്കുവിലായിരിക്കുകയാണ്.

ചൈനീസ് കമ്പനിയായ ലാന്‍ഡ് ബ്രിഡ്ജിന്റെ ഈ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 150 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. ഇതിന്റെ 200 മില്യണ്‍ ഡോളറിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. സീഫാംസ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഗാ ചെമ്മീന്‍ ഫാംസ് സമീപകാലത്ത് ചില പ്രൈവറ്റ് സെക്ടര്‍ ഫണ്ട് സംഘടിപ്പിച്ചിരുന്നുവെങ്കില്‍ നോര്‍ത്ത് ഓസ്‌ട്രേലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റിയില്‍ നിന്നുള്ള അഞ്ച് ബില്യണ്‍ ഡോളര്‍ ഉറപ്പാക്കാന്‍ കൊറോണ പ്രതിസന്ധി കാരണം സാധിച്ചില്ലെന്നാണ് കാബിനറ്റില്‍ ഗണ്ണര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.നോര്‍ത്ത് ഓസ്‌ട്രേലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റിയില്‍ നിന്നുള്ള ഈ ധനസഹായമില്ലാതെ ഈ മെഗാ പ്രൊജക്ട് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ചീഫ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends