ക്യൂന്‍സ്ലാന്‍ഡില്‍ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന വൈകിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍; എല്ലാ ശമ്പള വര്‍ധനവും ജൂലൈ ഒന്ന് മുതല്‍ 2022 വരെ മരവിപ്പിക്കും; ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍

ക്യൂന്‍സ്ലാന്‍ഡില്‍ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന വൈകിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍; എല്ലാ ശമ്പള വര്‍ധനവും ജൂലൈ ഒന്ന് മുതല്‍ 2022 വരെ മരവിപ്പിക്കും; ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍

ക്യൂന്‍സ്ലാന്‍ഡില്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പള വര്‍ധന വൈകിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍ നടപ്പിലാക്കുന്നു. ഇത് പ്രകാരം പൊതുമേഖലയിലെ എല്ലാ ശമ്പള വര്‍ധനവും ജൂലൈ ഒന്ന് മുതല്‍ 2022 വരെ നീട്ടി വയ്ക്കുന്നതായിരിക്കും.പുതിയ നീക്കത്തിനെതിരെ യുണൈറ്റഡ് വര്‍ക്കേര്‍സ് യൂണിയന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശമ്പള വര്‍ധനവിന് തടസം നില്‍ക്കുന്ന ഇത്തരമൊരു നിയമത്തിനെതിരെ ഈ യൂണിയന്റെ നേതാവായ ഗാരി ബുള്ളോക്ക് ഈ മാസം ആദ്യം ശക്തമായിട്ടായിരുന്നു രംഗത്തെത്തിയിരുന്നത്.


എന്നാല്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ചില വിട്ട് വീഴ്ചക്ക് യൂണിയന്‍ നേതൃത്വം വഴങ്ങുകയായിരുന്നു. പുതിയ നീക്കത്തിലൂടെ ഗവണ്‍മെന്റിന് ഹ്രസ്വകാലത്തേക്ക് സമ്പാദ്യം ലഭിക്കുമെന്നും തൊഴിലാളികള്‍ക്ക് ഹ്രസ്വകാലത്തേക്ക് നഷ്ടമുണ്ടാകുമെങ്കിലും അവര്‍ക്ക് ദീര്‍ഘകാലം ഇത് മൂലമുള്ള കഷ്ടത സഹിക്കേണ്ടി വരില്ലെന്നും യൂണിയന്‍ ഉറവിടങ്ങള്‍ പ്രതികരിച്ചു. ഈ നിര്‍ദേശത്തിനെടിരെ ഓസ്‌ട്രേലിയന്‍ വര്‍ക്കേര്‍സ് യൂണിയനും ശക്തമായി രംഗത്തെത്തിയിരുന്നു.

ഹോസ്പിറ്റല്‍ ഓര്‍ഡര്‍ലീസ്, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹമായ ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്നാണ് ഈ യൂണിയന്‍ ആവശ്യപ്പെടുന്നത്. കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ജീവനക്കാരുടെ മേല്‍ ആഘാതം വര്‍ധിപ്പിക്കുന്ന നീക്കമാണ് ശമ്പളം മരവിപ്പിക്കലെന്നാണ് ഓസ്‌ട്രേലിയന്‍ വര്‍ക്കേര്‍സ് യൂണിയന്റെ സ്‌റ്റേറ്റ് സെക്രട്ടരി സ്റ്റീവ് ബേക്കര്‍ ഈ മാസം ആദ്യം പ്രതികരിച്ചിരുന്നത്. 2019ലെ ശമ്പള വര്‍ധന ഹോസ്പിറ്റല്‍ ഓര്‍ഡര്‍ലീസ്, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കാന്‍ ക്യൂന്‍സ്ലാന്‍ഡിലെ അന്നാസ്റ്റാസിയ പാലസ്‌കുക്ക് ഗവണ്‍മെന്റ് തയ്യാറായെന്നും റിപ്പോര്‍ട്ടുണ്ട്.ഇവര്‍ക്ക് 1250 ഡോളര്‍ ബോണസും നല്‍കാന്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്.

Other News in this category



4malayalees Recommends