വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കടുത്ത മഴയും കാറ്റുകളും കാരണം 3000 ത്തില്‍ അധികം വീടുകളിലും ബിസിനസുകളിലും വൈദ്യുതി നിലച്ചു; സൗത്ത് വെസ്റ്റിലും പെര്‍ത്ത് മെട്രൊപൊളിറ്റന്‍ റീജിയണിലും ഏറ്റവും കൂടുതല്‍ പ്രത്യാഘാതം

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കടുത്ത മഴയും കാറ്റുകളും കാരണം 3000 ത്തില്‍ അധികം വീടുകളിലും ബിസിനസുകളിലും വൈദ്യുതി നിലച്ചു; സൗത്ത് വെസ്റ്റിലും പെര്‍ത്ത് മെട്രൊപൊളിറ്റന്‍ റീജിയണിലും ഏറ്റവും കൂടുതല്‍ പ്രത്യാഘാതം

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കടുത്ത മഴയും കാറ്റുകളും കാരണം 3000 ത്തില്‍ അധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചുവെന്ന് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റിലും പെര്‍ത്ത് മെട്രൊപൊളിറ്റന്‍ റീജിയണിലുമാണ് പ്രതികൂലമായ കാലാവസ്ഥ കാരണം സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്.


കടുത്ത കാറ്റില്‍ വൈദ്യുതി ലൈനുകള്‍ക്ക് കേടുപാട് പറ്റിയിരിക്കുന്നതിനാല്‍ നിരവധി പ്രോപ്പര്‍ട്ടികളാണ് തീര്‍ത്തും ഇരുട്ടിലായിരിക്കുന്നത്.സൗത്ത് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകളുയര്‍ത്തിയിരുന്നുവെങ്കിലും തണുത്ത മേഘജാലം സ്റ്റേറ്റിലുടനീളം കിഴക്കോട്ട് നീങ്ങിയതിനാല്‍ ഈ മുന്നറിയിപ്പ് പിന്നീട് റദ്ദാക്കുകയായിരുന്നു. പെര്‍ത്ത് മെട്രൊപൊളിറ്റന്‍ ഏരിയയില്‍ മാത്രം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 250ല്‍ അധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.

സൗത്ത് വെസ്റ്റിലെ 800 പ്രോപ്പര്‍ട്ടികളും ഇരുട്ടിലാണ്ടിട്ടുണ്ട്. കാറ്റിന്റെ ശക്തിമൂലം സൗത്ത് വെസ്റ്റിലെ 800 പ്രോപ്പര്‍ട്ടികളും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ബുദ്ധിമുട്ടിലായിരിക്കുന്നു.കാറ്റ് മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്ന് 3200 പ്രോപ്പര്‍ട്ടികളിലാണ് വൈദ്യുതിയില്ലാതായിരിക്കുന്നത്.ഇതില്‍ പെര്‍ത്ത് മെട്രൊപൊളിറ്റന്‍ ഏരിയയിലെ 1800 പ്രോപ്പര്‍ട്ടികളും ഉള്‍പ്പെടുന്നു.ജാന്‍ഡകോട്ട്, ഡ്വെല്ലിംഗ്അപ്പ്, സൗത്ത് ഓഫ് പെര്‍ത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും രൂക്ഷമായി കാറ്റും മഴയും ബാധിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends