ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നേരത്തെയുളള ചൂഷണങ്ങള്‍ കൊറോണക്കാലത്ത് വര്‍ധിച്ചു; കോവിഡിന്റെ പേരില്‍ അന്യായമായി ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; എല്ല് മുറിയെ പണിതിട്ടും പിടിച്ച് നില്‍ക്കാനാവാതെ വിദേശവിദ്യാര്‍ത്ഥികള്‍

ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നേരത്തെയുളള ചൂഷണങ്ങള്‍ കൊറോണക്കാലത്ത് വര്‍ധിച്ചു; കോവിഡിന്റെ പേരില്‍ അന്യായമായി ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു;  എല്ല് മുറിയെ പണിതിട്ടും പിടിച്ച് നില്‍ക്കാനാവാതെ വിദേശവിദ്യാര്‍ത്ഥികള്‍
ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നേരത്തെയുളള ചൂഷണങ്ങള്‍ കൊറോണ പശ്ചാത്തലത്തില്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണയുടെ പേര് പറഞ്ഞ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ശമ്പളം അന്യായമായി വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നീക്കങ്ങളാണിപ്പോള്‍ വര്‍ധിച്ചിരിക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് എന്‍എസ്ഡബ്ല്യൂവും യുടിഎസും വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്ന വര്‍ക്കര്‍മാരെന്ന് നാല് വര്‍ഷം മുമ്പ് നടത്തിയ സര്‍വേയിലൂടെ സ്ഥിരീകരിച്ചിട്ടും ഇതിന് പരിഹാരമായി യാതൊന്നുമുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിലനില്‍ക്കുന്ന പലവിധ ചൂഷണങ്ങള്‍ കോവിഡ് 19 കാലത്ത് കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച പഠനത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നു.

ഇത്തരം ചൂഷണം കൊറോണക്കാലത്ത് മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് യുടിഎസ് ലോ അസോസിയേറ്റ് പ്രഫസറായ ലോറി ബെര്‍ഗ് പറയുന്നത്. കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധി നേരിടുന്ന വിഭാഗങ്ങളിലൊന്ന് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളാണെങ്കിലും ഓസ്‌ട്രേിലിയയിലെ തൊഴിലുടമകള്‍ അവരുടെ ശമ്പളവും മറ്റും മനുഷ്യത്വമില്ലാതെ വെട്ടിക്കുറയ്ക്കുന്നുവെന്നും ഇതിനെ കോവിഡിന്റെ പേര് പറഞ്ഞ് ന്യായീകരിക്കുന്നുവെന്നുമാണ് ലോറി ആവര്‍ത്തിക്കുന്നത്.പലര്‍ക്കും കഠിനായ ജോലി ചെയ്തിട്ടും മണിക്കൂറിന് വെറും 7 ഡോളര്‍ പോലെ വളരെ താഴ്ന്ന ശമ്പളമാണ് നല്‍കി വരുന്നത്.

Other News in this category



4malayalees Recommends