വിക്ടോറിയയില്‍ കൊറോണയുടെ സാമൂഹിക വ്യാപനത്തിന് പുറമെ ഇവിടെ നിന്നും എന്‍എസ്ഡബ്ല്യൂവിലേക്കും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കും കൊറോണ പടര്‍ന്നു; രണ്ടിടങ്ങളിലേക്കും ഈ ആഴ്ച പുതിയ കോവിഡ് കേസുകളെത്തിയത് വിക്ടോറിയയില്‍ നിന്നും

വിക്ടോറിയയില്‍ കൊറോണയുടെ സാമൂഹിക വ്യാപനത്തിന് പുറമെ ഇവിടെ നിന്നും എന്‍എസ്ഡബ്ല്യൂവിലേക്കും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കും  കൊറോണ പടര്‍ന്നു; രണ്ടിടങ്ങളിലേക്കും ഈ ആഴ്ച പുതിയ കോവിഡ് കേസുകളെത്തിയത് വിക്ടോറിയയില്‍ നിന്നും
വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പെരുകുന്നതിന് പുറമെ ഇവിടെ നിന്നും ഓസ്‌ട്രേലിയയിലെ മറ്റ് ചില സ്‌റ്റേറ്റുകളിലേക്കും ടെറിട്ടെറികളിലേക്കും കൊറോണ പടര്‍ന്ന് പിടിക്കാനാരംഭിച്ചുവെന്ന മുന്നറിയിപ്പ് ശക്തമായി. ഇത് പ്രകാരം ഈ ആഴ്ച ഒരു കേസ് എന്‍എസ്ഡബ്ല്യൂവിലേക്കും മറ്റൊന്ന് നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കുമാണ് പകര്‍ന്നിരിക്കുന്നത്. ഇരുവരും മെല്‍ബണില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും തുടര്‍ന്ന് വീടുകളിലേക്ക് പോയതിനെ തുടര്‍ന്ന് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചിരിക്കുന്ന 8000 കേസുകളില്‍ വെറും 110 കേസുകളായിരുന്നു ഇന്റര്‍സ്‌റ്റേറ്റ് ട്രാവലര്‍മാര്‍. അതായത് മൊത്തം കേസുകളില്‍ 1.4 ശതമാനമാണിത്. ഇന്റര്‍സ്‌റ്റേറ്റ് ട്രാവലര്‍മാരില്‍ സ്ഥിരീകരിച്ചിരിക്കുന്ന എല്ലാ ഇന്‍ഫെക്ഷനുകളും ഒരു അറിയപ്പെടാത്ത ഉറവിടത്തില്‍ നിന്നും പ്രാദേശികമായി പകര്‍ന്നവയായിരുന്നുവെന്നാണ് ഫെഡറല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

ഇതിന് മുമ്പ് എന്‍എസ്ഡബ്ല്യൂവില്‍ സാമൂഹിക വ്യാപനത്തിലൂടെ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചിരുന്നത് മേയ് 22നായിരുന്നു. നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ട് കേസുകളാണ് ഇന്റര്‍സ്‌റ്റേറ്റ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന കേസും ഉള്‍പ്പെടുന്നു. ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുന്ന ആള്‍ രണ്ടാഴ്ച വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും പിന്നീട് മെല്‍ബണിലെ ഒരു ഹോട്ട്‌സ്‌പോട്ട് സന്ദര്‍ശിച്ച ശേഷം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വീട്ടിലേക്കെത്തുകയായിരുന്നു.

Other News in this category



4malayalees Recommends