ക്യൂന്‍സ്ലാന്‍ഡിലേക്ക് വിക്ടോറിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നിയമം ലംഘിച്ച് സഞ്ചാരികളെ എത്തിക്കുന്നുവെന്ന ആശങ്ക ശക്തം; ട്രക്കുകളിലും കാറുകളിലുമെത്തുന്നവര്‍ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് പോലീസ്

ക്യൂന്‍സ്ലാന്‍ഡിലേക്ക് വിക്ടോറിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നിയമം ലംഘിച്ച് സഞ്ചാരികളെ എത്തിക്കുന്നുവെന്ന ആശങ്ക ശക്തം; ട്രക്കുകളിലും കാറുകളിലുമെത്തുന്നവര്‍ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് പോലീസ്

വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അവിടുത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് പോലും യാത്രക്കാരെ നിയമവിരുദ്ദമായി ക്യൂന്‍സ്ലാന്‍ഡിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് പോലീസ് രംഗത്തെത്തി. കൊറോണ വൈറസ് ഭീഷണി കാരണം വിക്ടോറിയയില്‍ നിന്നും അതിര്‍ത്തി കടന്ന് ക്യൂന്‍സ്ലാന്‍ഡിലേക്ക് വരുന്നതിനെ ചെറുക്കുന്നതിനുള്ള കര്‍ക്കശമായ യാത്രാ നിരോധനമുള്ള ഈ വേളയിലാണ് ഇത്തരത്തില്‍ നിയമവിരുദ്ദമായി ആളുകളെ വിക്ടോറിയയില്‍ നിന്നുമെത്തിക്കുന്നത് പെരുകിയിരിക്കുന്നത്.

ക്യൂന്‍സ്ലാന്‍ഡ് പോലീസ് കര്‍ക്കശമായി നടത്തുന്ന പരിശോദന ഒഴിവാക്കുന്നതിനായി ട്രക്കുകളുടെ പുറകില്‍ കയറ്റി വിക്ടോറിയയില്‍ നിന്നുമെത്തിക്കുന്ന നീക്കം തിരുതകൃതിയായി നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡ് പോലീസ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ നിയമങ്ങള്‍ പ്രകാരം വിക്ടോറിയയില്‍ നിന്നും ക്യൂന്‍സ്ലാന്‍ഡിലെത്തുന്നവര്‍ 14 ദിവസം സ്വന്തം ചെലവില്‍ 3000 ഡോളര്‍ മുടക്കി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.

ഇത്തരത്തില്‍ കര്‍ക്കശമായ വിലക്ക് നിലവിലുണ്ടെങ്കിലും വിക്ടോറിയയില്‍ നിന്നും ആളുകളെ നിയമം ലംഘിച്ച് ട്രക്കുകളുടെ പുറകിലും കാറുകളിലും കയറ്റി ക്യൂന്‍സ്ലാന്‍ഡിലെത്തിക്കുന്നുണ്ടെന്ന ആശങ്കാപരമായ വെളിപ്പെടുത്തല്‍ പോലീസില്‍ നിന്നും ലഭിച്ചുവെന്നാണ് ക്യൂന്‍സ്ലാന്‍ഡ് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്‌ക്‌സുക് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ വിക്ടോറിയയില്‍ നിന്നും കോവിഡ് ഇവരിലൂടെ ക്യൂന്‍സ്ലാന്‍ഡിലെത്താനുളള സാധ്യത വര്‍ധിച്ചിരിക്കുന്നുവെന്ന ആശങ്കും അവര്‍ രേഖപ്പെടുത്തുന്നു.


Other News in this category



4malayalees Recommends