വിക്ടോറിയയിലെ പുതിയ കോവിഡ് കേസുകളില്‍ നിരവധി ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുമുള്‍പ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ആല്‍ഫ്രഡ് ഹോസ്പിറ്റലിലെ എട്ട് ജീവനക്കാര്‍ക്ക് കൊറോണ; ഹോസ്പിറ്റലില്‍ രോഗപ്പടര്‍ച്ചയുണ്ടാകുന്നത് രണ്ടാം വട്ടം

വിക്ടോറിയയിലെ പുതിയ കോവിഡ് കേസുകളില്‍ നിരവധി ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുമുള്‍പ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ആല്‍ഫ്രഡ് ഹോസ്പിറ്റലിലെ  എട്ട് ജീവനക്കാര്‍ക്ക് കൊറോണ; ഹോസ്പിറ്റലില്‍ രോഗപ്പടര്‍ച്ചയുണ്ടാകുന്നത് രണ്ടാം വട്ടം

വിക്ടോറിയയിലെ പുതിയ നൂറ് കണക്കിന് കോവിഡ് കേസുകളില്‍ നിരവധി ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന നിരവധി ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും കൊറോണ പിടിപെട്ടതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ 273 കോവിഡ് കേസുകളില്‍ പബ്ലിക്ക് ഹൗസിംഗ് ടവറുകളിലെ താമസക്കാരും ഉള്‍പ്പെടുന്നുവെന്നത് ആശങ്കയേറ്റുന്നു.


കഴിഞ്ഞ ആഴ്ചയിലെ ലോക്ക്ഡൗണില്‍ ഇവരൊന്നും ഭാഗഭാക്കിയിരുന്നില്ല. കഴിഞ്ഞ രാത്രി 70 കാരനായ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വെളിപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 108 ആയിത്തീര്‍ന്നിരിക്കുകയാണ്.നിലവില്‍ 57 വിക്ടോറിയക്കാരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇക്കൂട്ടത്തില്‍ ഐസിയുവില്‍ കഴിയുന്ന 16 പേരും ഉള്‍പ്പെടുന്നു.

വിക്ടോറിയയിലെ ആല്‍ഫ്രഡ് ഹോസ്പിറ്റലിലെ എട്ട് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. കൊറോണ ബാധ തുടങ്ങിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് ഈ ഹോസ്പിറ്റലില്‍ ഔട്ട്ബ്രേക്കുണ്ടായിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധിച്ച് ബാധിച്ചത് സാമൂഹിക വ്യാപനത്തിലൂടെയാണെന്നും മറ്റ് മൂന്ന് പേര്‍ക്ക് രോഗം കണ്ടുപിടിച്ചത് കോണ്‍ടാക്ട് ട്രേസിംഗിലൂടെയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.


Other News in this category



4malayalees Recommends