ബ്രസീല്‍ വനിത ഫുട്‌ബോളില്‍ സ്വവര്‍ഗ വിവാഹം; ദേശീയ വനിതാ ടീം താരം ആന്‍ഡ്രെസ്സ ആല്‍വ്‌സും മുന്‍താരം ഫ്രാന്‍സിയേല മാനുവല്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി; തങ്ങളുടെ ജീവിതത്തിലെ മനോഹര ദിവസത്തിന്റെ ചിത്രം പങ്കുവെച്ച് താരങ്ങള്‍

ബ്രസീല്‍ ദേശീയ വനിതാ ടീം താരം ആന്‍ഡ്രെസ്സ ആല്‍വ്‌സും മുന്‍താരം ഫ്രാന്‍സിയേല മാനുവല്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി. ഫ്രാന്‍സിയേലയെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആന്‍ഡ്രെസ്സയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 10-നായിരുന്നു ഇരുവരുടേയും വിവാഹം.

'ഒരു ജീവിതകാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്‌നേഹബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം'. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ആന്‍ഡ്രെസ്സ കുറിച്ചു.ബാഴ്‌സലോണ വനിതാ ടീമില്‍ കളിച്ചിട്ടുള്ള ആന്‍ഡ്രെസ്സ നിലവില്‍ ഇറ്റാലിയന്‍ ടീം എഎസ് റോമയുടെ മുന്നേറ്റ താരമാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ബ്രസീല്‍ ടീമംഗമാണ് ഫ്രാന്‍സിയേല. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എ.എസ് റോമയുടെ വനിതാ ടീം ട്വീറ്റ് ചെയ്തു.

നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. പുത്തന്‍ തലമുറയ്ക്ക് നിങ്ങള്‍ ഒരു പ്രചോദനമാണെന്നും, എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

Other News in this category4malayalees Recommends