സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ് പിടിപെട്ട രണ്ട് സ്ത്രീകളില്‍ നിന്നും സാമൂഹിക വ്യാപന ഭീഷണി ശക്തം;അഡലെയ്ഡിലെ നിരവധി ബിസിനസുകള്‍ക്ക് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ച് അധികൃതര്‍;ഇതിലൊരു സ്ത്രീ വിക്ടോറിയയില്‍ നിന്നുമെത്തിയയാള്‍

സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ് പിടിപെട്ട രണ്ട് സ്ത്രീകളില്‍ നിന്നും സാമൂഹിക വ്യാപന ഭീഷണി ശക്തം;അഡലെയ്ഡിലെ നിരവധി ബിസിനസുകള്‍ക്ക് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ച് അധികൃതര്‍;ഇതിലൊരു സ്ത്രീ വിക്ടോറിയയില്‍ നിന്നുമെത്തിയയാള്‍
സൗത്ത ്ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഡലെയ്ഡിലെ മൂന്ന് ബിസിനസുകള്‍ക്ക് ഹെല്‍ത്ത് അലേര്‍ട്ട് നില്‍കി അധികൃതര്‍ രംഗത്തെത്തി. പുതിയ രോഗികളിലൊരാള്‍ ഇവിടങ്ങളില്‍ ഈ അടുത്ത ദിവസങ്ങളിലെത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്. 20 വയസുള്ള രണ്ട് സ്ത്രീകളാണ് സ്റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്ന രണ്ട് പുതിയ രോഗികളെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പറയുന്നത്.

ഇതിലൊരാള്‍ വിവിധ ബിസിനസ് സ്താപനങ്ങളില്‍ കയറിയിറങ്ങിയിരിക്കുന്നതിനാല്‍ ഇവരില്‍ നിന്നും സാമൂഹിക വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് കടുത്ത മുന്നറിയിപ്പേകുന്നു. ഇതിലൊരു സ്ത്രീ വിക്ടോറിയയില്‍ നിന്നും ഇവിടേക്ക് വന്നതാണെന്നും ഇവരെ സംബന്ദിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്നുമാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്.

രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ സ്ത്രീ ഇവിടുത്തെ ഒരു ക്ലസ്റ്ററുമായി ബന്ധപ്പെട്ടയാളാണ്. അഡലെയ്ഡിലെ രണ്ട് സ്‌കൂളുകളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റോമ മിറ്റ്‌ചെല്‍ കോളജ് , തെബാര്‍ടന്‍ സീനയര്‍ കോളജ് എന്നിവയാണവ. ഈ സ്ത്രീ രോഗം പിടിപെട്ടതിന് ശേഷം വിവിധ ഇടങ്ങളില്‍ കറങ്ങി നടന്നിരുന്നുവെന്നും അതിനാല്‍ ഇവരില്‍ നിന്നും സാമൂഹിക വ്യാപനത്തിന് സാധ്യതയേറെയാണെന്നും ആരോഗ്യ അദികൃതര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends