ഓസ്‌ട്രേലിയയില്‍ ജോബ് കീപ്പര്‍ സ്‌കീം ദീര്‍ഘിപ്പിക്കുന്നു; ആനുകൂല്യത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍; ജിഎസ്ടി ടേണ്‍ ഓവര്‍ ഒരു ക്വാര്‍ട്ടറില്‍ താഴോട്ട് പോയെന്ന് തെളിയിച്ചാല്‍ മതി; പുതിയ ആനുകൂല്യത്തിനായി 15 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തും

ഓസ്‌ട്രേലിയയില്‍  ജോബ് കീപ്പര്‍ സ്‌കീം ദീര്‍ഘിപ്പിക്കുന്നു; ആനുകൂല്യത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍; ജിഎസ്ടി ടേണ്‍ ഓവര്‍ ഒരു ക്വാര്‍ട്ടറില്‍ താഴോട്ട് പോയെന്ന് തെളിയിച്ചാല്‍ മതി;  പുതിയ ആനുകൂല്യത്തിനായി 15 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തും
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ ആശ്വാസമായേര്‍പ്പെടുത്തിയിരിക്കുന്ന ജോബ് കീപ്പര്‍ ആനുകൂല്യത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ വര്‍ധിപ്പിക്കുന്നു. ഇത് പ്രകാരം കൂടുതല്‍ ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഇതിന് വേണ്ടി ഈ സ്‌കീമിലേക്ക് 15 ബില്യണ്‍ ഡോളര്‍ കൂടി അധികമായി വകയിരുത്തുന്നുമുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി ബിസിനസുകള്‍ ഇനി മുതല്‍ തങ്ങളുടെ ജിഎസ്ടി ടേണ്‍ ഓവര്‍ ഒരു ക്വാര്‍ട്ടറില്‍ താഴോട്ട് പോയെന്ന് തെളിയിച്ചാല്‍ മതിയാകും. നേരത്തെ ഇത് ഒന്നിലധികം ക്വാര്‍ട്ടറുകളില്‍ താഴെ പോയെന്ന് തെളിയിക്കേണ്ടിയിരുന്നു.

ഇനീഷ്യല്‍ ജോബ്കീപ്പര്‍ സെപ്റ്റംബര്‍ 28നാണ് പൂര്‍ത്തിയാകുന്നത്. ഇതിനെ തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍ പ്രകാരമുള്ള ആനുകൂല്യത്തിനായി ബിസിനസുകളും തൊഴിലാളികളും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.ജൂലൈ 21നായിരുന്നു സര്‍ക്കാര്‍ ആദ്യം ജോബ് കീപ്പര്‍ എക്സ്റ്റന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങളുടെ രൂപരേഖ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ഈ ആഴ്ച വിക്ടോറിയ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ജോബ് കീപ്പര്‍ സ്‌കീമിനുള്ള മാനദണ്ഡങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ടി വന്നിരിക്കുന്നുവെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കീം ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ബിസിനസുകള്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ തങ്ങളുടെ ജിഎസ്ടി ടേണ്‍ഓവര്‍ 2019ലെ ജൂണ്‍ ക്വാര്‍ട്ടറിലേതിനേക്കാള്‍ ഇടിഞ്ഞുവെന്ന് കാണിച്ചാല്‍ മതിയാകും. സെപ്റ്റംബര്‍ 28ന് ശേഷം ജോബ് കീപ്പര്‍ ആനുകൂല്യം ലഭിക്കാനാഗ്രഹിക്കുന്നവരാണിത് ചെയ്യേണ്ടത്. നേരത്തെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബിസിനസുകള്‍ ജൂണ്‍, സെപ്റ്റംബര്‍ ക്വാര്‍ട്ടറുകളിലെ നഷ്ടത്തിന്റെ തെളിവ് ഹാജരാക്കേണ്ട സ്ഥാനത്താണീ ഇളവ് അനുവദിച്ചിരിക്കുന്നത്. സ്‌കീം ദീര്‍ഘിപ്പിക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് നാളെ നടത്തുന്നതായിരിക്കും.

Other News in this category4malayalees Recommends