ഓസ്‌ട്രേലിയയിലെ കോവിഡ് മരണം 313ലെത്തി;200ല്‍ നിന്നും മരണം 300 കവിയാനെടുത്തത് വെറും ഒമ്പത് ദിവസങ്ങള്‍; ആദ്യമരണത്തിന് ശേഷം 200 കടക്കാനെടുത്തത് അഞ്ച് മാസങ്ങള്‍; വിക്ടോറിയയിലെ രണ്ടാം തരംഗം മരണമേറ്റുന്നു; ഇനിയും കുതിച്ചുയരുമെന്ന് ആശങ്ക

ഓസ്‌ട്രേലിയയിലെ കോവിഡ് മരണം 313ലെത്തി;200ല്‍ നിന്നും മരണം 300 കവിയാനെടുത്തത് വെറും ഒമ്പത് ദിവസങ്ങള്‍;  ആദ്യമരണത്തിന് ശേഷം 200 കടക്കാനെടുത്തത് അഞ്ച് മാസങ്ങള്‍; വിക്ടോറിയയിലെ രണ്ടാം തരംഗം മരണമേറ്റുന്നു; ഇനിയും കുതിച്ചുയരുമെന്ന് ആശങ്ക

ഓസ്‌ട്രേലിയയിലെ കോവിഡ് മരണം 313ലെത്തിയെന്ന് റിപ്പോര്‍ട്ട്. 200ല്‍ നിന്നും രാജ്യത്തെ മരണം 300 കവിയാന്‍ വെറും ഒമ്പത് ദിവസങ്ങള്‍ മാത്രമേയെടുത്തിട്ടുള്ളുവെന്നത് കടുത്ത ആശങ്കയേറ്റുന്നു. ഇന്നലെ മാത്രം 19 പുതിയ കോവിഡ് മരണങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെ മരണം 313ലെത്തിയിരിക്കുന്നത്. നൂറിലധികം മരണങ്ങളുണ്ടാകാന്‍ വളരെ ചുരുങ്ങിയ ദിവസങ്ങളേ എടുത്തിട്ടുള്ളുവെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.


മാര്‍ച്ച് ഒന്നിന് പെര്‍ത്തിലെ ജെയിംസ് ക്വാന്‍ ആയിരുന്നു രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ച് മരിച്ചിരുന്നത്. അതിന് ശേഷം രാജ്യത്തെ മരണം 200 കടക്കാന്‍ അഞ്ച് മാസങ്ങളെടുത്ത സ്ഥാനത്താണ് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ട് മരണസംഖ്യ 200ല്‍ നിന്നും 300 കടന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് പിടിപെട്ട് നൂറാമത് മരിച്ച വ്യക്തി മേയില്‍ മരിച്ച 93കാരിയായ ആലീസ് ബാകണായിരുന്നു. എന്‍എസ്ഡബ്ല്യൂവിലെ ഏയ്ജ്ഡ് കെയര്‍ സെന്ററായ ന്യൂമാര്‍ച്ച് ഹൗസിലെ അന്തേവാസിയായിരുന്നു ഇവര്‍. ഈ സെന്ററുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങളാണുണ്ടായിരിക്കുന്നത്.

ജെയിംസ് ക്വാന്റെ മരണത്തില്‍ നിന്നും ആലീസിന്റ മരണത്തിലെത്താന്‍ അതായത് ആദ്യത്തെ നൂറ് മരണങ്ങള്‍ പിന്നിടാന്‍ രാജ്യത്ത് 78 ദിവസങ്ങളെടുത്ത സ്ഥാനത്താണ് 200ല്‍ നിന്നും 300 കവിയാന്‍ വെറും 9 ദിവസങ്ങളെടുത്തിരിക്കുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നത.് വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായതാണ് ഇതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നത്. തല്‍ഫലമായി ഇനി വളരെ വേഗത്തില്‍ രാജ്യത്തെ കോവിഡ് മരണം വര്‍ധിക്കുമെന്ന ആശങ്കയുമേറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദൈനംദിന കോവിഡ് മരണം ഇരട്ടിയായി വര്‍ധിച്ചതും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends