സോഷ്യല്‍ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത്: കുവൈത്തിലെ കോവിഡ് 19 രോഗ ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സോഷ്യല്‍ ഫോറം ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചുകൊണ്ട് രക്തധാന ക്യാമ്പിന്റെ ക്രമീകരണങ്ങള്‍ നടത്തിയത്. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കോവിഡ് സുരക്ഷാ ക്രമീകരണം ഒരുക്കുകയും ചെയ്തിരുന്നു. ലോക് ഡൗണ്‍ സമയത്തും രക്തം ആവശ്യമായ നിരവധി രോഗികള്‍ക്ക് സോഷ്യല്‍ ഫോറം രക്തദാനം ചെയ്തിരുന്നു. നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത രക്തദാനക്യാമ്പിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടപ്പം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അസ് ലം, സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങള്‍, ഖലീല്‍, മൊയ്തീന്‍ കോയ, അസ്സീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ്, എന്നിവരും നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends