സ്വാതന്ത്ര്യം തടവറയില്‍: സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ അബ്ദുള്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും.

സ്വാതന്ത്ര്യം തടവറയില്‍: സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ അബ്ദുള്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും.
കുവൈത്ത്: നീതിയെയും ഭരണഘടനയെയും നോക്കുകുതിയാക്കി തികഞ്ഞ അനീതിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. രാജ്യത്തെ അനീതിക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യയാണ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 74മത് സ്വാതന്ത്ര്യദിനത്തില്‍ 'സ്വാതന്ത്ര്യം തടവറയില്‍' എന്ന തലക്കെട്ടില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സംഘടിപ്പിക്കുന്ന പരിപാടി ആഗസ്റ്റ് 15 ന് വൈകുന്നേരം 7മണിക്ക് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും. എസ് ഡി പി ഐ ദേശീയ സമിതി അംഗം പ്രൊഫസര്‍ പി കോയ മുഖ്യപ്രഭാഷണം നടത്തും. Zoom ആപ്ലിക്കേഷനില്‍ നടക്കുന്ന പരിപാടിയില്‍ 865 1832 2243 എന്ന വെബിനാര്‍ ഐഡിയില്‍ 12345 എന്ന പാസ്‌വേഡ് ഉപയോഗിച്ച് ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. മുഴുവന്‍ ജനങ്ങളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


Other News in this category4malayalees Recommends