വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതില്‍ ആശങ്കപ്പെട്ട് ബിസിനസ് സമൂഹം ;സ്റ്റേജ് 4 ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച ബിസിനസുകള്‍ക്ക് ഒക്ടോബര്‍ 26 വരെ തുറക്കാനാവില്ല; ടൂറിസം മേഖല തകര്‍ന്ന് തരിപ്പണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍

വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതില്‍ ആശങ്കപ്പെട്ട് ബിസിനസ് സമൂഹം ;സ്റ്റേജ് 4 ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച ബിസിനസുകള്‍ക്ക് ഒക്ടോബര്‍ 26 വരെ തുറക്കാനാവില്ല;  ടൂറിസം മേഖല തകര്‍ന്ന് തരിപ്പണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍

വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അനന്തമായി നീളുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇവിടുത്തെ ബിസിനസ് സമൂഹം രംഗത്തെത്തി. ഇക്കാരണത്താല്‍ തങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയുണ്ടെന്നും അതിനാല്‍ ബിസിനസ് തന്നെ അടച്ച് പൂട്ടേണ്ട ഗതികേടിലെത്തിയെന്നുമാണ് നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. സ്‌റ്റേറ്റിലെ കോവിഡ് തരംഗത്തിന് ഇനിയും ശമനമുണ്ടാടയിട്ടില്ലെന്നിരിക്കെ ഒക്ടോബര്‍ വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനുള്ള സ്‌റ്റേറ്റ് ഗവണ്‍മെന്റിന്റെ തീരുമാനത്തിലാണ് ഇവര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.


ഇത്തരക്കാരുടെ പ്രതിനിധിയാണ് ക്ലോത്തിംഗ് സ്‌റ്റോര്‍ നടത്തുന്ന റെബേക്ക കോര്‍ടെലിംഗ്. ഒക്ടോബര്‍ വരെ തനിക്ക് സ്‌റ്റോര്‍ തുറക്കാനാവില്ലെന്നറിഞ്ഞ് ഇവര്‍ ആകെ പരിഭ്രാന്തിയിലാണ്. കസ്റ്റമര്‍മാര്‍ തുണിത്തരങ്ങള്‍ വാങ്ങാനെത്തുന്നുണ്ടെങ്കിലും അവര്‍ക്കായി സ്റ്റോറുകള്‍ തുറക്കാന്‍ സാധിക്കാത്തത് വല്ലാത്ത അവസ്ഥയാണെന്നാണ് റബേക്ക് പരിതപിക്കുന്നത്.ലാന്‍ഗ്വാറിനില്‍ മേരിലീ ക്ലോത്തിംഗ് എന്ന സ്ഥാപനമാണ് റെബേക്ക നടത്തുന്നത്. മെല്‍ബണില്‍ സ്റ്റേജ് 4 ലോക്ക്ഡൗണ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു റെബേക്കക്ക് തന്റെ സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നത്.

പുതിയ നിയമം അനുസരിച്ച് ഒക്ടോബര്‍ 26 വരെ ബിസിനസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. എന്നാല്‍ സ്റ്റേറ്റിലാകമാനമുള്ള ദൈനംദിന കേസുകളുടെ ആവറേജ് അഞ്ചിന് താഴോട്ട് പോയാല്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുന്ന കാര്യം അതിന് ശേഷവും പരിഗണിക്കാനാവുകയുള്ളുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ സ്‌റ്റേറ്റിലെ ടൂറിസം മേഖല തകര്‍ന്ന് തരിപ്പണമാകുമെന്നാണ് വിക്ടോറിയയിലെ ടൂറിസം ഓപ്പറേറ്റര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends