ടാസ്മാനിയ ചില സ്റ്റേറ്റുകളുമായുള്ള അതിര്‍ത്തികള്‍ ഒക്ടോബര്‍ അവസാനത്തിന് മുമ്പ് തുറന്നേക്കും; ടാസ്മാനിയയിലെയും മറ്റ് സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും കോവിഡ് അവസ്ഥ പരിഗണിച്ച് മാത്രം അന്തിമ തീരുമാനമെന്ന് പ്രീമിയര്‍

ടാസ്മാനിയ ചില സ്റ്റേറ്റുകളുമായുള്ള അതിര്‍ത്തികള്‍ ഒക്ടോബര്‍ അവസാനത്തിന് മുമ്പ് തുറന്നേക്കും; ടാസ്മാനിയയിലെയും മറ്റ് സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും കോവിഡ് അവസ്ഥ പരിഗണിച്ച് മാത്രം അന്തിമ തീരുമാനമെന്ന് പ്രീമിയര്‍

ടാസ്മാനിയ ചില സ്റ്റേറ്റുകളുമായുള്ള അതിര്‍ത്തികള്‍ ഒക്ടോബര്‍ അവസാനത്തിന് മുമ്പ് തുറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.കോവിഡ് കാരണമായിരുന്നു ടാസ്മാനിയ കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടെറി, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി, സാധ്യമാണെങ്കില്‍ എന്‍എസ്ഡബ്ല്യൂ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒക്ടോബര്‍ അവസാനത്തോടെ ടാസ്മാനിയയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് പ്രീമിയര്‍ പീറ്റര്‍ ഗുട്ട് വെയിന്‍ പറയുന്നത്.


എന്നാല്‍ ഇതിനായി സ്റ്റേറ്റ് കണ്‍ട്രോളറുടെ അംഗീകാരം അത്യാവശ്യമാണെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ ഒന്നിന് അതിര്‍ത്തികള്‍ തുറക്കാമെന്നായിരുന്നു നേരത്തെ ടാസ്മാനിയന്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച തിയതിക്ക് മുമ്പ് അതിര്‍ത്തികള്‍ തുറക്കാനുള്ള നീക്കമല്ല ഇതെന്നും മറിച്ച് അങ്ങനയൊരു സാധ്യതയുണ്ടായാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് പ്രീമിയര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഒക്ടോബര്‍ അവസാനമാകുമ്പോഴേക്കും ഓരോ സ്‌റ്റേറ്റിലെയും ടെറിട്ടെറികളിലെയും കോവിഡ് സ്ഥിതി എത്തരത്തിലായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു. ടാസ്മാനിയയുടെ ആരോഗ്യ മുന്‍കരുതലുകളെയും ഏയ്ജ്ഡ് കെയര്‍ മുന്‍കരുതലുകളെയും ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനമെന്നും പ്രീമിയര്‍ വിശദീകരിക്കുന്നു.ക്രിസ്മസോടെ രാജ്യത്തെ സാധാരണ നിലയിലാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് തങ്ങളും യോജിക്കുന്നുവെന്നും എന്നാല്‍ അതേ സമയം ടാസ്മാനിയക്കാരുടെ ആരോഗ്യം അപകടത്തിലാക്കാനാവില്ലെന്നും പ്രീമിയര്‍ നയം വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends