വിക്ടോറിയ-സൗത്ത് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ക്ലബുകള്‍ക്ക് ഓര്‍ഗനൈസ്ഡ് സ്‌പോര്‍ട്ടിനായി അതിര്‍ത്തി കടക്കാന്‍ അനുമതി; നീക്കത്തെ സ്വാഗതം ചെയ്ത് ബോര്‍ഡര്‍ ക്ലബുകള്‍ ; മത്സരത്തിന് പോകുന്നവര്‍ ഏഴ് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം

വിക്ടോറിയ-സൗത്ത് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ക്ലബുകള്‍ക്ക് ഓര്‍ഗനൈസ്ഡ് സ്‌പോര്‍ട്ടിനായി അതിര്‍ത്തി കടക്കാന്‍ അനുമതി; നീക്കത്തെ സ്വാഗതം ചെയ്ത് ബോര്‍ഡര്‍ ക്ലബുകള്‍ ; മത്സരത്തിന് പോകുന്നവര്‍ ഏഴ് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം
ഓര്‍ഗനൈസ്ഡ് സ്‌പോര്‍ട്ട് ഇവന്റുകള്‍ക്കായി അനുവദിച്ച യാത്രാ നിയന്ത്രണ ഇളവുകളെ സ്വാഗതം ചെയ്ത് വിക്ടോറിയ-സൗത്ത് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ക്ലബുകള്‍ രംഗത്തെത്തി. റീജിയണല്‍ വിക്ടോറിയ നിര്‍ണായകമായ കോവിഡ് നിയന്ത്രണ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് കായിക മത്സരങ്ങള്‍ക്കും ഇത്തരം ഇളവുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

വിക്ടോറിയയിലെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ക്ലബുകള്‍ക്ക് പുതിയ നീക്കമനുസരിച്ച് സൗത്ത് ഓസ്‌ട്രേലിയന്‍ ക്ലബുകളുമായി കായിക മത്സരങ്ങള്‍ നടത്താനുള്ള വഴിയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. അതിര്‍ത്തിയിലുള്ള ക്രോസ്‌ബോര്‍ഡര്‍ കമ്മ്യൂണിറ്റി പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് ഓര്‍ഗനൈസ്ഡ് സ്‌പോര്‍ട്ടിനായി അതിര്‍ത്തി കടന്ന് പോകാമെന്ന സൗത്ത് ഓസ്‌ട്രേലിയ പോലീസ് ചൊവ്വാഴ്ച രാത്രിയായിരുന്നു ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്.

ഇതിന് മുമ്പ് ഓര്‍ഗനൈസ്ഡ് സ്‌പോര്‍ട്ടിന്റെ പേരില്‍ അതിര്‍ത്തി കടന്ന് യാത്രചെയ്യാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് പോകുന്നവര്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടക്കുന്നവര്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററുകള്‍ക്കുപ്പറത്തേക്ക് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

Other News in this category



4malayalees Recommends