സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ എഎഫ്എല്‍ കുടുംബാംഗങ്ങള്‍ക്ക് അനുവാദം നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് ആരോഗ്യ അധികൃതര്‍;കളി കാണാന്‍ വിക്ടോറിയന്‍ കുടുംബാഗങ്ങള്‍ക്ക് അനുവാദമേകിയതിനെതിരെ ഇടപെട്ട് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ എഎഫ്എല്‍ കുടുംബാംഗങ്ങള്‍ക്ക് അനുവാദം നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് ആരോഗ്യ അധികൃതര്‍;കളി കാണാന്‍ വിക്ടോറിയന്‍ കുടുംബാഗങ്ങള്‍ക്ക് അനുവാദമേകിയതിനെതിരെ ഇടപെട്ട് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍
സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ എഎഫ്എല്‍ കുടുംബാംഗങ്ങള്‍ക്ക് അനുചിതമായി അനുവാദമേകിയതില്‍ ഖേദം പ്രകടിപ്പിച്ച് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തി. ഈ തീരുമാനം തീര്‍ത്തും ഒരു പിഴവായിരുന്നുവെന്നാണ് സ്റ്റേറ്റിലെ ആരോഗ്യ അധികൃതര്‍ തുറന്ന് സമ്മതിച്ചിരിക്കുന്നത്. പോര്‍ട്ട് അഡലെയ്ഡിലെ ഫുട്‌ബോളര്‍മാരുടെ വിക്ടോറിയന്‍ കുടുംബാംഗങ്ങളെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച നടപടി തികഞ്ഞ ഒരു പാളിച്ചയാണെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് അഥോറിറ്റികള്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ തീരുമാനം തികച്ചും ഒരു തെറ്റാണെന്ന് വിമര്‍ശിച്ച് സൗത്ത് ഓസ്‌ട്രേലിയയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ പ്രഫ. നിക്കോള സ്പുരിയര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ അധികൃതര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പറ്റിയ പാളിച്ച തുറന്ന് സമ്മതിച്ചിരിക്കുന്നത്. പവര്‍ പ്ലേയര്‍മാരുടെ മൊത്തം 11 കുടുംബക്കാരെയാണ് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സൗത്ത് ഓസ്‌ട്രേലിയിയലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ പോര്‍ട്ട് അഡലെയ്ഡ് ഫുട്‌ബോള്‍ ക്ലബിലെ കളിക്കാരുടെ കുടുംബാഗങ്ങളാണെന്നാണ് നിക്കോള സ്ഥിരീകരിച്ചിരിക്കുന്നത്. കളിക്കാരുടെ അഞ്ച ്കുടുംബാംഗങ്ങള്‍ തങ്ങളുടെ ഉറ്റവരുടെ കളി കാണാനായിരുന്നു സൗത്ത് ഓസ്‌ട്രേലിയയിലേക്ക് നിയമത്തെ മറികടന്ന് എത്തിയിരുന്നത്.

ഇവര്‍ നിലവില്‍ ഹോട്ടല്‍ ക്വാറന്റൈനിലാണ്. ഇവര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയയില്‍ നിലകൊള്ളാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ആറ് പേര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനുള്ള അനുവാദമാണ് നിക്കോള തടഞ്ഞിരിക്കുന്നത്. മരിച്ച ബന്ധുക്കളെ കാണാനും ഉറ്റവരുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനും മാത്രമേ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ അനുവദിക്കാവൂ എന്നും ഈ കടുത്ത നിയമത്തെ മറി കടന്നാണ് ഇവരെ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിപ്പിച്ചതെന്നും നിക്കോള കുറ്റപ്പെടുത്തുന്നു.

Other News in this category



4malayalees Recommends