വിക്ടോറിയയില്‍ സെപ്റ്റംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍; സ്‌കൂളുകള്‍, എക്‌സര്‍സൈസ്, ചൈല്‍ഡ് കെയര്‍, കൂട്ടായ്മകള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ അല്‍പം ഇളവുകളുണ്ടാകും; ആശ്വാസത്തോടെ ജനം

വിക്ടോറിയയില്‍ സെപ്റ്റംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍; സ്‌കൂളുകള്‍, എക്‌സര്‍സൈസ്, ചൈല്‍ഡ് കെയര്‍, കൂട്ടായ്മകള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ അല്‍പം ഇളവുകളുണ്ടാകും; ആശ്വാസത്തോടെ ജനം

വിക്ടോറിയയില്‍ സെപ്റ്റംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ചെറിയ തോതില്‍ ഇളവുകള്‍ പ്രദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റിലെ രണ്ടാം കോവിഡ് തരംഗത്തിന് ശമനം കണ്ട് തുടങ്ങിയതിനെ തുടര്‍ന്നാണീ നീക്കം.കോവിഡിനെ നേരിടുന്നതിനുള്ള പുതുക്കിയ റോഡ് മാപ്പ് പ്രകാരമാണീ ഇളവുകള്‍ അനുവദിക്കുന്നത്. ഇത് പ്രകാരം സ്‌കൂളുകള്‍, എക്‌സര്‍സൈസ്, ചൈല്‍ഡ് കെയര്‍, കൂട്ടായ്മകള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ അല്‍പം ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും.


മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കുന്ന കാര്യം വിക്ടോറിയന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് പ്രകാരം നിയന്ത്രണങ്ങളില്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ ഒരാഴ്ച മുമ്പേ ഇളവുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കോവിഡിനെ നേരിടുന്നതിനുളള അടുത്ത ടാര്‍ജറ്റ് ഒക്ടോബര്‍ 12നും 17നും ഇടയില്‍ പൂര്‍ത്തീകരിക്കണമെന്നാണ് പുതിയ മോഡലിംഗ് നിര്‍ദേശിക്കുന്നതെന്നാണ് പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് പറയുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള മോഡലിംഗിനെ അടിസ്ഥാനമാക്കിയാണ് റോഡ് മാപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 13ന് നടത്തിയിരിക്കുന്നത്.ബര്‍ണറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പ്രസ്തുത മോഡലിംഗ് സര്‍ക്കാര്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

Other News in this category



4malayalees Recommends