ഓസ്‌ട്രേലിയയിലെ ഡൊമസ്റ്റിക് , റീജിയണല്‍ ഫ്‌ലൈറ്റുകള്‍ക്കുള്ള സബ്‌സിഡി ഫെഡറല്‍ ഗവണ്‍മെന്റ് ദീര്‍ഘിപ്പിക്കും;ലക്ഷ്യം കോവിഡിനാല്‍ യാത്രക്കാര്‍ കുറഞ്ഞ് പ്രതിസന്ധിയിലായ എയര്‍ലൈന്‍സുകളെ പിന്തുണച്ച് സര്‍വീസുകളുറപ്പാക്കല്‍

ഓസ്‌ട്രേലിയയിലെ ഡൊമസ്റ്റിക് , റീജിയണല്‍ ഫ്‌ലൈറ്റുകള്‍ക്കുള്ള സബ്‌സിഡി ഫെഡറല്‍ ഗവണ്‍മെന്റ് ദീര്‍ഘിപ്പിക്കും;ലക്ഷ്യം കോവിഡിനാല്‍ യാത്രക്കാര്‍ കുറഞ്ഞ് പ്രതിസന്ധിയിലായ എയര്‍ലൈന്‍സുകളെ പിന്തുണച്ച് സര്‍വീസുകളുറപ്പാക്കല്‍
ഓസ്‌ട്രേലിയയിലെ ഡൊമസ്റ്റിക് , റീജിയണല്‍ ഫ്‌ലൈറ്റുകള്‍ക്കുള്ള സബ്‌സിഡി ഫെഡറല്‍ ഗവണ്‍മെന്റ് ദീര്‍ഘിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ദീര്‍ഘകാലം നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാകും. വിമാനയാത്ര ചെയ്യേണ്ടി വരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് പ്രധാനപ്പെട്ട റീജിയണല്‍, ഡൊമസ്റ്റിക് സര്‍വീസുകള്‍ ഉറപ്പ് വരുത്താനാണ് വിമാനക്കമ്പനികള്‍ക്കുള്ള സാമ്പത്തിക സഹായം ദീര്‍ഘിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മിക്ക വിമാന റൂട്ടുകളിലും യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യം ഫെഡറല്‍ ഗവണ്‍മെന്റ് വിമാനക്കമ്പനികള്‍ക്കായി സബ്‌സിഡികള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നത്.150മില്യണ്‍ ഡോളറാണ് ഡൊമസ്റ്റിക് ഏവിയേഷന്‍ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെയും റീജിയണല്‍ എയര്‍ലൈന്‍ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെയും ഇതുവരെയായി എയര്‍ലൈനുകള്‍ക്ക് കൈമാറിയിരിക്കുന്നത്.

യാത്രക്കാരുടെ കുറവ് കാരണം വിമാനക്കമ്പനികള്‍ക്ക് വഹിക്കാന്‍ സാധിക്കാത്ത ഏത് ചെലവും സര്‍ക്കാര്‍ വഹിക്കുന്ന വിധത്തിലാണ് സാമ്പത്തിക സഹായം അനുവദിച്ച് വരുന്നത്. ഈ സാമ്പത്തിക സഹായം ഉടന് അവസാനിക്കാനിരിക്കേയാണ് ഇത് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമുകള്‍ യഥാക്രമം അടുത്ത വര്‍ഷം ജനുവരി 31 വരെയും 2021 മാര്‍ച്ച് 28 വരെയും ദീര്‍ഘിപ്പിക്കാനും ഇതിനായി അടുത്ത ബജറ്റില്‍ പണം അനുവദിക്കുമെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ മൈക്കല്‍ മാക് കോര്‍മാക്ക് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends