ബ്രിസ്‌റ്റോള്‍ മലയാളിയും മുന്‍ ബ്രിസ്‌ക പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവും മുന്‍ ഹൈസ്‌കൂള്‍ റിട്ടയര്‍ അധ്യാപകനുമായ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന്‍ സാര്‍) നാട്ടില്‍ നിര്യാതനായി

ബ്രിസ്‌റ്റോള്‍ മലയാളിയും മുന്‍ ബ്രിസ്‌ക പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവും മുന്‍ ഹൈസ്‌കൂള്‍ റിട്ടയര്‍ അധ്യാപകനുമായ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന്‍ സാര്‍) നാട്ടില്‍ നിര്യാതനായി
ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌കയുടെ ആദ്യകാല പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റിയന്റെ പിതാവ് കുറുപ്പുംന്തറ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന്‍ സാര്‍) അന്തരിച്ചു.86 വയസ്സായിരുന്നു.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.30നാണ് മരണം സംഭവിച്ചത്. ആറു വര്‍ഷമായി വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു.

കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത ശ്രീ ദേവസ്യ കേരള കോണ്‍ഗ്രസ് (എം) മുന്‍ മണ്ഡല പ്രസിഡന്റ് കൂടിയായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് മണ്ണാര്‍പ്പാറയില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടത്തും

മക്കള്‍ ; ജിന്‍സി (സ്‌കൂള്‍ അധ്യാപിക), ജോമോന്‍ സെബാസ്റ്റിയന്‍ (ബ്രിസ്‌റ്റോള്‍)

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ 4മലയാളിസും പങ്കുചേരുന്നു.ആദരാഞ്ജലികള്‍...

Other News in this category4malayalees Recommends