മെല്‍ബണിലേക്ക് പസിഫിക്ക് മുറിച്ച് കടന്നെത്തിയ അമേരിക്കന്‍ പ്രാവിനെ പിടിച്ച് കൊല്ലാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ; കാരണം ഈ പ്രാവ് പ്രാദേശിക പക്ഷി സമൂഹത്തിന് ബയോ സെക്യൂരിറ്റി ഭീഷണി ഉയര്‍ത്തുന്നതിനാല്‍

മെല്‍ബണിലേക്ക് പസിഫിക്ക് മുറിച്ച് കടന്നെത്തിയ അമേരിക്കന്‍ പ്രാവിനെ പിടിച്ച് കൊല്ലാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ; കാരണം ഈ പ്രാവ് പ്രാദേശിക പക്ഷി സമൂഹത്തിന് ബയോ സെക്യൂരിറ്റി ഭീഷണി ഉയര്‍ത്തുന്നതിനാല്‍

പസിഫിക്ക് മുറിച്ച് കടന്ന് മെല്‍ബണിലെത്തിയ യുഎസില്‍ നിന്നുള്ള പ്രാവിനെ ഓസ്‌ട്രേലിയ വെടിവച്ച് കൊല്ലാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ പക്ഷികള്‍ക്കും പൗള്‍ട്രി ഇന്റസ്ട്രിക്കും ഈ പ്രാവ് ബയോസെക്യൂരിറ്റി ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇതിനെ പിടിച്ച് കൊന്നിരിക്കുന്നത്. ഒക്ടോബര്‍ അവസാനം യുഎസ് സ്‌റ്റേറ്റായ ഒറിഗോണില്‍ വച്ച് ഒരു പന്തയത്തിനിടെയാണ് ഈ പ്രാവിനെ കാണാതായത്. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത് പസിഫിക്ക് മുറിച്ച് കടന്ന് മെല്‍ബണില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.


തന്റെ ബാക്ക്യാര്‍ഡില്‍ ഈ പ്രാവിനെ ഡിസംബര്‍ 26നാണ് കണ്ടെത്തിയതെന്നാണ് മെല്‍ബണിലെ കെവിന്‍ സെല്ലി വെളിപ്പെടുത്തുന്നത്. ആകര്‍ഷകമായ ഈ പ്രാവിന് താന്‍ ഒരു ബിസ്‌കറ്റ് കൊടുത്തുവെന്നും കെവിന്‍ പറയുന്നു.അലബാമയിലെ ഓണറുടെ പേരില്‍ രജിസ്ട്രര്‍ ചെയ്ത പ്രാവാണിതെന്ന് ഇന്റര്‍നെറ്റ് സെര്‍ച്ചിലൂടെ സെല്ലി കണ്ടെത്തുകയായിരുന്നു. വെസ്റ്റേണ്‍ യുഎസ് സ്റ്റേറ്റായ ഒറിഗോണിലെ ഒരു മത്സരത്തിലായിരുന്നു ജോയ് എന്ന ഈ പ്രാവിനെ ഏറ്റവും ഒടുവിലായി കണ്ടിരുന്നത്.

ഇത്തരത്തില്‍ ജോയ് എന്ന പ്രാവ് വാര്‍ത്തകളില്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഒഫീഷ്യലുകള്‍ സെല്ലിയെ ബന്ധപ്പെടുകയും പ്രസ്തുത പ്രാവ് രാജ്യത്തെ പക്ഷി സമൂഹത്തിന് ബയോ സെക്യൂരിറ്റി ഭീഷണിയുയര്‍ത്തുന്നുവെന്ന മുന്നറിയിപ്പേകുകയുമായിരുന്നു. ഈ പ്രാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നാല്‍ പ്രാദേശിക പക്ഷികള്‍ക്ക് ഈ പ്രാവില്‍ നിന്നും രോഗാണുബാധ യുണ്ടാകുന്നതിന് സാധ്യതയേറിയിരിക്കുന്നതിനാല്‍ ഇതിനെ പിടി കൂടി കൊല്ലുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, വാട്ടര്‍ ആന്‍ഡ് ദി എന്‍വയോണ്‍മെന്റ് പറയുന്നത്.

Other News in this category



4malayalees Recommends