ഓസ്‌ട്രേലിയന്‍ ലോക്കല്‍ സെര്‍ച്ചുകളില്‍ നിന്നും ഗൂഗിള്‍ ചില ഓസ്‌ട്രേലിയന്‍ ന്യൂസ് സൈറ്റുകളെ മറച്ച് വയ്ക്കാന്‍ തുടങ്ങി; ഓസ്‌ട്രേലിയന്‍ മീഡിയകളുടെ കണ്ടന്റുകളെ ഉപയോഗിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കണമെന്ന നിയമം നടപ്പിലാക്കുന്നതിനോടുള്ള പ്രതികരണം

ഓസ്‌ട്രേലിയന്‍ ലോക്കല്‍ സെര്‍ച്ചുകളില്‍ നിന്നും ഗൂഗിള്‍ ചില ഓസ്‌ട്രേലിയന്‍ ന്യൂസ് സൈറ്റുകളെ മറച്ച് വയ്ക്കാന്‍ തുടങ്ങി; ഓസ്‌ട്രേലിയന്‍ മീഡിയകളുടെ കണ്ടന്റുകളെ ഉപയോഗിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കണമെന്ന നിയമം നടപ്പിലാക്കുന്നതിനോടുള്ള പ്രതികരണം
ഗൂഗിള്‍ നടത്തുന്ന ഒരു പരീക്ഷണത്തെ തുടര്‍ന്ന് ലോക്കല്‍ സെര്‍ച്ചുകളില്‍ നിന്നും ഓസ്‌ട്രേലിയന്‍ ന്യൂസുകള്‍ ബ്ലോക്ക് ചെയ്യപ്പെടാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.ഇത് പ്രകാരം ചില ലോക്കല്‍ യൂസര്‍മാരില്‍ നിന്നും ഓസ്‌ട്രേലിയന്‍ ന്യൂസ് സൈറ്റുകള്‍ മറച്ച് വയ്ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഓസ്‌ട്രേലിയന്‍ മീഡിയകളുടെ കണ്ടന്റുകളെ ഉപയോഗിക്കുന്ന ഗൂഗിള്‍, ഫേസ്ബുക് പോലുള്ള ടെക് ഫേമുകള്‍ മീഡിയകള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നതിന്റെ പ്രതികരണമെന്ന നിലയിലാണ് ഗൂഗിള്‍ പുതിയ പരീക്ഷണം നടത്തുന്നത്.

ഓസ്‌ട്രേലിയന്‍ മീഡിയകളുടെ കണ്ടന്റുകള്‍ ടെക് ഫേമുകള്‍ ഹോസ്റ്റ് ചെയ്താല്‍ പണം കൊടുത്തില്ലെങ്കില്‍ ടെക് ഫേമുകള്‍ക്ക് മേല്‍ മില്യണ് കണക്കിന് ഡോളര്‍ പിഴ ചുമത്താനാണ് ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള യുഎസ് ഡിജിറ്റല്‍ ഭീമന്‍മാരുടെ ശക്തി അളക്കാനുള്ള ഏറ്റവും ആക്രമണോത്സുകമായ നീക്കമാണ് ഇതിലൂടെ ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നത്. ഈ നിയമം ഈ വര്‍ഷമാണ് നിലവില്‍ വരുന്നത്. ഈ നിയമം ഫേസ്ബുക്ക് ന്യൂസ് ഫീഡിനും ഗൂഗിള്‍ സെര്‍ച്ചുകല്‍ക്കും ബാധകമായിരിക്കും.

ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഗൂഗിള്‍ നിരവധി പ്രധാനപ്പെട്ട കമേഴ്‌സ്യല്‍ ന്യൂസ് ഔട്ട്‌ലെറ്റുകളെയും ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നാണ് ദി ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ മാസ്റ്റ്‌ഹെഡിനെ വരെ ഇതിന്റെ ഭാഗമായി ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നും ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ വെളിപ്പെടുത്തുന്നു. കൂടാതെ ന്യൂസ് കോര്‍പ് പേപ്പേര്‍സ്, ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയ, തുടങ്ങിയവയെയും ചില ലോക്കല്‍ സെര്‍ച്ചുകളില്‍ നിന്നും ഗൂഗിള്‍ ഒഴിവാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends