എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ കോവിഡ് കേസുകള്‍; ആറും പ്രാദേശികമായി പകര്‍ന്നതാണെന്നത് ആശങ്കയേറ്റുന്നു; വെസ്റ്റേണ്‍ സിഡ്‌നിയിലെയും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെയും ജനങ്ങളോട് ടെസ്റ്റിന് വിധേയമാകാന്‍ കടുത്ത നിര്‍ദേശം

എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ കോവിഡ് കേസുകള്‍; ആറും പ്രാദേശികമായി പകര്‍ന്നതാണെന്നത് ആശങ്കയേറ്റുന്നു; വെസ്റ്റേണ്‍ സിഡ്‌നിയിലെയും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെയും ജനങ്ങളോട് ടെസ്റ്റിന് വിധേയമാകാന്‍ കടുത്ത നിര്‍ദേശം
എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. ഈ ആറ് കേസുകളും പ്രാദേശികമായി പകര്‍ന്ന കേസുകളാണെന്നത് ആശങ്കയേറ്റുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വെസ്റ്റേണ്‍ സിഡ്‌നിയിലെയും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെയും ജനങ്ങളോട് കോവിഡ് 19 ടെസ്റ്റിന് വിധേയരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇന്നലത്തെ പോസിറ്റീവ് കേസുമായി കുടുംബപരമായി സമ്പര്‍ക്കമുണ്ടായിട്ടാണ് ആറില്‍ അഞ്ച് പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ വെളിപ്പെടുത്തുന്നു.

ആറാമത്തെയാള്‍ക്ക് കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ച മറ്റൊരു കേസില്‍ നിന്നാണ്. പുതിയ കേസുകള്‍ വെസ്റ്റേണ്‍ സിഡ്‌നി സബര്‍ബായ ബെരാലയ്ക്കടുത്താണെന്നും പ്രീമിയര്‍ പറയുന്നു. ബെരാലയില്‍ ബിഡബ്ല്യൂഎസ് ബോട്ടില്‍ ഷോപ്പുമായി ബന്ധപ്പെട്ട ഒരു ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. ഈ കേസുകള്‍ പരസ്പരം ബന്ധപ്പെട്ടതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി ജെനോമിക് ടെസ്റ്റിംഗ് നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുകയാണ്.

പുതിയ രോഗികളിലൊരാള്‍ ജനുവരി 12, 13,എന്നീ തീയതികളില്‍ കോണ്‍കോഡ് റീപാട്രിയേഷന്‍ ഹോസ്പിറ്റലിലും ജനുവരി 14ന് കാര്‍ഡിയോളജി, റേഡിയോളജി വാര്‍ഡുകളിലും ജോലി ചെയ്തിരുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ ചീഫ് ഹെല്‍ത്ത് ഓഫീസറായ കെറി ചാന്റ് പറയുന്നത്. എന്നാല്‍ തന്റെ എല്ലാ ഷിഫ്റ്റുകളിലും ഇയാള്‍ ഫേസ് മാസ്‌ക് ധരിച്ചിരുന്നു. ഇയാളുമായി അടുത്ത സമ്പര്‍ക്കത്തിലായവരെ പരിശോധിച്ചതില്‍ നെഗറ്റീവാണെന്ന് തെളിഞ്ഞതും ആശ്വാസം പകരുന്നുണ്ട്.

Other News in this category4malayalees Recommends