എന്‍എസ്ഡബ്ല്യൂവില്‍ മൊബൈല്‍ സ്പീഡ് ക്യാമറകള്‍ വീണ്ടും അവതരിക്കാന്‍ സാധ്യത; ഇവ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 56,000 പേര്‍ ഒപ്പ് വച്ച് സര്‍ക്കാരിന് പെറ്റീഷന്‍ സമര്‍പ്പിച്ചു; ഇതിലൂടെ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാനാവുകയുള്ളൂവെന്ന വാദം ശക്തം

എന്‍എസ്ഡബ്ല്യൂവില്‍ മൊബൈല്‍ സ്പീഡ് ക്യാമറകള്‍  വീണ്ടും അവതരിക്കാന്‍ സാധ്യത; ഇവ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  56,000 പേര്‍ ഒപ്പ് വച്ച് സര്‍ക്കാരിന് പെറ്റീഷന്‍ സമര്‍പ്പിച്ചു; ഇതിലൂടെ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാനാവുകയുള്ളൂവെന്ന വാദം ശക്തം

എന്‍എസ്ഡബ്ല്യൂവില്‍ മൊബൈല്‍ സ്പീഡ് ക്യാമറകള്‍ വീണ്ടും നിലവില്‍ വരാനുള്ള സാധ്യത ശക്തമാകുന്നു. ഇത്തരം ക്യാമറകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 56,000 പേര്‍ ഒപ്പ് വച്ച പെറ്റീഷന്‍ എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇവ തിരിച്ചെത്തുന്നതിനുള്ള സാധ്യതയേറിയിരിക്കുന്നത്. വാണിംഗ് സൈനുകളും മൊബൈല്‍ സ്പീഡ് ക്യാമറകളും എന്‍എസ്ഡബ്ല്യൂവിലെ റോഡുകളിലേക്ക് തിരിച്ചെത്തിക്കണമെന്നാണീ പെറ്റീഷന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.


അലെക്‌സ് ഡി എന്ന വ്യക്തിയാണീ പെറ്റീഷന്‍ രണ്ടാഴ്ച മുമ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സംവിധാനം പുനസ്ഥാപിക്കുന്നതിലൂടെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്നതിന് പുറമെ വരുമാനവും കൂട്ടുമെന്നാണ് അലെക്‌സ് അഭിപ്രായപ്പെടുന്നത്. മൊബൈല്‍ സ്പീഡ് ക്യാമറകള്‍ക്ക് ചുറ്റുമുള്ള വാണിംഗ് സൈനുകള്‍ നീക്കം ചെയ്തതും ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളിലെ മാര്‍ക്കിംഗുകളും നവംബറിലായിരുന്നു റദ്ദാക്കിയിരുന്നത്. വേഗതാ പരിധികള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കാനും തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമിതവേഗതക്കുള്ള മാസാന്ത പിഴ 2.5 മില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തില്‍ നാല് ലക്ഷം ഡോളറായിരുന്നതില്‍ നിന്നാണീ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നത്. റോഡുകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണിത്തരത്തില്‍ പിഴകള്‍ കുത്തനെ ഉയര്‍ത്തിയതെന്നാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ ജീവനുകള്‍ രക്ഷിക്കാനാവുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.എന്നാല്‍ നിലവിലെ മാനദണ്ഡങ്ങള്‍ അപര്യാപ്തമാണെന്നും സ്പീഡ് ക്യാമറകള്‍ പുനസ്ഥാപിക്കുന്നതിലൂടെ മാത്രമേ റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നുമാണ് പെറ്റീഷനില്‍ ഒപ്പിട്ടവര്‍ വാദിക്കുന്നത്.

Other News in this category4malayalees Recommends