ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുനക്രമീകരണം;പ്രധാനമന്ത്രി നിര്‍ണായക കാബിനറ്റ് വിളിച്ചു; രക്തം കട്ടപിടിക്കല്‍ ഭീഷണിയാല്‍ അസ്ട്രാസെനക വാക്‌സിന്‍ വിതരണം നിര്‍ത്തി; ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുനക്രമീകരണം;പ്രധാനമന്ത്രി നിര്‍ണായക കാബിനറ്റ് വിളിച്ചു; രക്തം കട്ടപിടിക്കല്‍ ഭീഷണിയാല്‍ അസ്ട്രാസെനക വാക്‌സിന്‍ വിതരണം നിര്‍ത്തി; ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുനക്രമീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെള്ളിയാഴ്ച നാഷണല്‍ കാബിനറ്റ് വിളിച്ച് കൂട്ടി. കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ ഞൊടിയിടയില്‍ നടത്താനൊരുങ്ങുന്നതിന്റെ ഭാഗമായിട്ടാണീ നീക്കം. 50 വയസിന് മേല്‍ പ്രായമുള്ളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി മുന്നോട്ട് വയ്ക്കുന്നുണ്ട്.


രക്തം കട്ടം പിടിക്കുന്ന ഭീഷണിയുള്ളതിനാല്‍ ആസ്ട്രാസെനകയുടെ കോവിഡ് വാക്‌സിന്‍ ഈ ഏയ്ജ് ഗ്രൂപ്പിലുളളവര്‍ സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇതോടെ പ്രസ്തുത വാക്‌സിന് മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയും സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകമെമ്പാടും വ്യാപകമായ തോതില്‍ ലഭ്യമായിരുന്ന ഈ വാക്‌സിന്‍ ഉപയോഗിച്ചവരില്‍ രക്തം കട്ടം പിടിക്കുന്ന ഭീഷണി ശക്തമായതിനെ തുടര്‍ന്നാണിതിന്റെ ഉപയോഗം നിരവധി രാജ്യങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.

നിലവില്‍ ഫൈസറിന്റെ മില്യണ്‍ കണക്കിന് ഡോസുകളാണ് ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്തെ 25 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയമാക്കുമെന്ന ലക്ഷ്യം തല്‍ക്കാലം പിന്‍വലിക്കുമെന്നും പുതിയ നയം മാറ്റത്തിന്റെ ഭാഗമായി മോറിസന്‍ വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യ മാറ്റങ്ങള്‍ കണക്കിലെടുത്ത് വാക്‌സിന്‍ വിതരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് മോറിസന്‍ പറയുന്നത്.

Other News in this category



4malayalees Recommends