ബ്രിസ്ബാനിലെ ഹോട്ടലിലെ ഹെല്‍ത്ത് വര്‍ക്കര്‍ക്ക് കോവിഡ് 19;മാര്‍ച്ച് 11ന് ടാസ്മാനിയയിലെ വിവിധ ലൊക്കേഷനുകളില്‍ എത്തിയവരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം; അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റിറക്കി അധികൃതര്‍

ബ്രിസ്ബാനിലെ ഹോട്ടലിലെ ഹെല്‍ത്ത് വര്‍ക്കര്‍ക്ക് കോവിഡ് 19;മാര്‍ച്ച് 11ന് ടാസ്മാനിയയിലെ വിവിധ ലൊക്കേഷനുകളില്‍ എത്തിയവരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം; അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റിറക്കി അധികൃതര്‍

ബ്രിസ്ബാനിലെ ഹോട്ടലിലെ ഹെല്‍ത്ത് വര്‍ക്കര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള മുന്‍കരുതലും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി ടാസ്മാനിയന്‍ ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. ബ്രിസ്ബാനില്‍ നിന്നും അടുത്തിടെ ടാസ്മാനിയയിലേക്ക് വന്ന എല്ലാവരുമായും അധികൃതര്‍ ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പ്രിന്‍സസ് അലക്‌സാണ്ട്ര ഹോട്ടലിലെ വര്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുള്ള പ്രഖ്യാപനം ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്ത് നടത്തിയിരുന്നു.


ഈ ഒരു സാഹചര്യത്തില്‍ അടുത്തിടെ ടാസ്മാനിയയിലേക്ക് വന്ന് ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്ത് ലിസ്റ്റ് ചെയ്തിരിക്കുന്ന ലൊക്കേഷനുകളില്‍ ഇടപഴകിയവര്‍ കോണ്‍ടാക്ട് ട്രേസിംഗുമായി സഹകരിക്കണമെന്നാണ് ടാസ്മാനിയയിലെ ആക്ടിംഗ് ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ആയ ജൂലി ഗ്രഹാം നിര്‍ദേശിച്ചിരിക്കുന്നത്. ദി മോണിംഗ് ആഫ്റ്റര്‍ കഫെ, കോര്‍ണര്‍ ഓഫ് വല്‍ച്ചര്‍ ആന്‍ഡ് കേംബ്രിഡ്ജ് സെന്റ്, വെസ്റ്റ് എന്‍ഡ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 11ന് ഉച്ചക്ക് ശേഷം രണ്ട് മുതല്‍ 3.15 വരെ ചെലവഴിച്ചവര്‍ കോണ്‍ടാക്ട് ട്രേസിംഗിനായി ബന്ധപ്പെടണം.

ഇതിന് പുറമെ അന്നേ ദിവസം വൈകുന്നേരം 5.45നും രാത്രി ഏഴ് മണിക്കുമിടയില്‍ ഈസ്റ്റ് ബ്രിസ്ബാനിലെ കോര്‍പറേറ്റ് ബോക്‌സ് ജിമ്മില്‍ ചെലവഴിച്ചവരും ബന്ധപ്പെടണം.പ്രസ്തുത ലൊക്കേഷനുകളില്‍ ആ സമയങ്ങളിലുണ്ടായിരുന്നവര്‍ ഉടനടി സെല്‍ഫ് ഐസൊലേഷന് വിധേയരാകുകയും പബ്ലിക്ക് ഹെല്‍ത്ത് ഹോട്ട് ലൈന്‍ നമ്പറായ 1800 671 738 ല്‍ ഉപദേശത്തിനായി ബന്ധപ്പെടുകയും വേണം.നിലവില്‍ ടാസ്മാനിയയില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ തങ്ങളില്‍ കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അവ വര്‍ധിക്കുന്നുവെങ്കില്‍ ടെസ്റ്റിന് വിധേയരാകണമെന്നും നിര്‍ദേശമുണ്ട്.

Other News in this category4malayalees Recommends