ഓസ്‌ട്രേലിയയില്‍ കാര്‍ഷിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷം; തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പദ്ധതികളൊരുക്കി സര്‍ക്കാര്‍; ജോബ് സീക്കര്‍മാര്‍ രണ്ടാഴ്ചക്കിടെ കാര്‍ഷിക രംഗത്ത് ജോലിയെടുത്താല്‍ 2000 ഡോളര്‍ ഇന്‍സെന്റീവ് ; നാലാഴ്ച 120 മണിക്കൂറിന് 6000 ഡോളര്‍

ഓസ്‌ട്രേലിയയില്‍ കാര്‍ഷിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷം; തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പദ്ധതികളൊരുക്കി സര്‍ക്കാര്‍; ജോബ് സീക്കര്‍മാര്‍ രണ്ടാഴ്ചക്കിടെ കാര്‍ഷിക രംഗത്ത് ജോലിയെടുത്താല്‍ 2000 ഡോളര്‍ ഇന്‍സെന്റീവ് ; നാലാഴ്ച 120 മണിക്കൂറിന് 6000 ഡോളര്‍
ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷിക രംഗത്ത് നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തെ നേരിടുന്നതിനായി നിര്‍ണായക നടപടികളുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി.ഇത് പ്രകാരം ജോബ് സീക്കര്‍മാര്‍ രണ്ടാഴ്ചക്കിടെ 40 മണിക്കൂര്‍ കാര്‍ഷിക ജോലി ചെയ്താല്‍ അവര്‍ക്ക് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ജോലി മാറി പോകുന്നതിനായി 2000 ഡോളര്‍ ഇന്‍സെന്റീവ് അനുവദിക്കും.

കാര്‍ഷിക ജോലിയില്‍ ജോബ് സീക്കര്‍മാര്‍ തുടരുകയും നാലാഴ്ചക്കിടെ 120 മണിക്കൂര്‍ ജോലി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ അവര്‍ക്ക് 6000 ഡോളര്‍ ഇന്‍സെന്റീവ് നല്‍കും. ടെംപററി വിസ ഹോള്‍ഡര്‍മാര്‍ രണ്ടാഴ്ചക്കിടെ 40 മണിക്കൂര്‍ കാര്‍ഷിക ജോലി ചെയ്താല്‍ അവര്‍ക്ക് 650 ഡോളറും നാലാഴ്ചക്കിടെ 120 മണിക്കൂര്‍ കാര്‍ഷിക ജോലിയെടുത്താല്‍ അവര്‍ക്ക് 2000 ഡോളറും നല്‍കുന്നതായിരിക്കും. നിലവിലെ എലിജിബിലിറ്റി പിരിയഡ് ആറാഴ്ചയില്‍ നിന്നും രണ്ടാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ടെന്നും അഗ് മൂവ് പ്രോഗ്രാമിന് കീഴിലുള്ള ഇന്‍സെന്റിവൈസ് വര്‍ക്കര്‍മാര്‍ക്ക് വേണ്ടിയാണീ നീക്കമെന്നും എംപ്ലോയ്‌മെന്റ് മിനിസ്റ്ററായ സ്റ്റുവര്‍ട്ട് റോബര്‍ട്ട് പറയുന്നു.

ഇതിലൂടെ രാജ്യത്തെ കാര്‍ഷിക രംഗത്തെ വിളവെടുപ്പ് തൊഴിലാളികള്‍ക്കുള്ള കടുത്ത ഡിമാന്റിനെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കോവിഡ് കാരണമുള്ള യാത്രാ നിരോധനമുള്ളതിനാല്‍ വിദേശത്ത് നിന്നും താല്‍ക്കാലിക കാര്‍ഷിക ജോലിക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്താത്തതാണ് കാര്‍ഷിക മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴിയൊരുക്കിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ കൂടുതല്‍ പേരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും അവര്‍ അവിടെ കൂടുതല്‍ കാലം തുടരുന്നതിന് പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends