ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുക തീരെ കോവിഡ് കേസുകളില്ലാതാകുന്ന അവസ്ഥയിലെന്നത് വ്യാജവാര്‍ത്തയാണെന്ന് മോറിസന്‍; കോവിഡ് ഭീഷണി ശമിക്കുമ്പോള്‍ മാത്രമേ അതിര്‍ത്തി നിയന്ത്രണം നീക്കുകയുള്ളൂ; ഇക്കാര്യത്തില്‍ അനിശ്ചിതത്വമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുക തീരെ കോവിഡ് കേസുകളില്ലാതാകുന്ന അവസ്ഥയിലെന്നത് വ്യാജവാര്‍ത്തയാണെന്ന് മോറിസന്‍; കോവിഡ് ഭീഷണി ശമിക്കുമ്പോള്‍ മാത്രമേ അതിര്‍ത്തി നിയന്ത്രണം നീക്കുകയുള്ളൂ; ഇക്കാര്യത്തില്‍ അനിശ്ചിതത്വമെന്ന് പ്രധാനമന്ത്രി
കോവിഡ് കേസുകള്‍ തീരെ ഇല്ലാതാകുന്ന അവസ്ഥയില്‍ മാത്രമേ ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുകയുള്ളുവെന്നതാണ് തന്റെ കോവിഡ് നയമെന്ന് തെറ്റായ പത്ര വാര്‍ത്ത വന്നതിനെതിരെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. താന്‍ പ്രസ്താവിച്ചതെന്ന മട്ടില്‍ വ്യാജമായി ദി ഡെയിലി ടെലിഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ് മോറിസന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

കോവിഡിനെ വേരോടെ പിഴുതെറിയാനാണ് ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിട്ടതെന്ന വിധത്തിലായിരുന്നു പത്രം മുന്‍പേജില്‍ വാര്‍ത്ത കൊടുത്തിരുന്നത്. തീരെ കേസുകളില്ലാത്ത അവസ്ഥയില്‍ മാത്രമേ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂവെന്ന പുതിയ നിലപാടിലേക്ക് രാജ്യത്തിന്റെ കോവിഡ് സപ്രഷന്‍ സ്ട്രാറ്റജിയെ മാറ്റിയിട്ടില്ലെന്നാണ് മോറിസന്‍ വിശദീകരിക്കുന്നത്. തന്റെ ഇത് സംബന്ധിച്ച പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണീ വാര്‍ത്ത വന്നതെന്നും താന്‍ ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ ഇത് തിരുത്തപ്പെട്ടിരിക്കുന്നുവെന്നും മോറിസന്‍ പറയുന്നു.

വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ പെരുകുമ്പോഴും അവിടങ്ങളില്‍ നിന്നും ഓസ്ട്രേലിയക്കാരെ തിരിച്ച് വരാന്‍ കര്‍ക്കശമായ നിയന്ത്രണങ്ങളോടെ അനുവദിക്കാനൊരുങ്ങുകയാണെന്നും ഇന്ത്യയെ പേരെടുത്ത് പറയാതെ മോറിസന്‍ എടുത്ത് കാട്ടുന്നു. കോവിഡിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാകുന്ന സമയത്ത് മാത്രമേ അവ തുറക്കുകയുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വങ്ങളുണ്ടെന്നും മോറിസന്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്ന് അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 15 വരെ മോറിസന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15ന് ശേഷം ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വരാനുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.



Other News in this category



4malayalees Recommends