എന്‍എസ്ഡബ്ല്യൂവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ആറ് പേര്‍ക്ക് കോവിഡ്; ഇവരെല്ലാം വിദേശങ്ങളില്‍ നിന്നെത്തിയവരും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരും; ശരീരത്തില്‍ വാക്സിന്‍ ഫലപ്രദമാകുന്നതിന് മുമ്പ് ഇവര്‍ക്ക് കോവിഡ് പിടിപെട്ടുവെന്ന് അനുമാനം

എന്‍എസ്ഡബ്ല്യൂവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരും വിദേശങ്ങളില്‍ നിന്നെത്തിയവരുമായ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചെത്തിയവര്‍ക്കാണ് ഇവിടെ എത്തിയതിന് ശേഷം രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയേറ്റിയിട്ടുണ്ട്. എന്നാല്‍ വാക്സിനേഷന്‍ പൂര്‍ണമായി ഫലപ്രദമാകുന്നതിന് മുമ്പാണ് ഇവരുടെ ശരീരത്തില്‍ കോവിഡ് കടന്ന് കൂടിയിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ എടുത്ത് കാട്ടുന്നു.

രണ്ടാം ഡോസെടുത്ത് ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമായാല്‍ മാത്രമേ അതിന്റെ ഫലം കണ്ട് തുടങ്ങുകയുള്ളൂവെന്നും അതിനാല്‍ ഇവര്‍ക്ക് അതിന് മുമ്പായിരിക്കാം കോവിഡ് ബാധിച്ചതെന്നും എന്‍എസ്ഡബ്ല്യൂ വിശദീകരിക്കുന്നു.മേയ് ഒന്ന് വരെയുള്ള നാലാഴ്ചക്കിടയിലാണ് വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പറയുന്നത്. തങ്ങള്‍ ഓസ്ട്രേലിയയിലേക്ക് വരുന്നതിന് മുമ്പ് പൂര്‍ണമായി കോവിഡ് വാക്സിനേഷന് വിധേയമായെന്ന് റിപ്പോര്‍ട്ട് ചെയ്തവരായിരുന്നു രോഗം സ്ഥിരീകരിച്ച ആറ് പേരുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category

4malayalees Recommends