ക്വീന്‍സ്ലാന്റില്‍ കൊവിഡ് പെരുകുന്നതിനാല്‍ വിവിധ കൗണ്‍സില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിച്ചു; ഇവിടങ്ങളില്‍ മാസ്‌ക് നിയമം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി

ക്വീന്‍സ്ലാന്റില്‍ കൊവിഡ് പെരുകുന്നതിനാല്‍  വിവിധ കൗണ്‍സില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിച്ചു; ഇവിടങ്ങളില്‍ മാസ്‌ക് നിയമം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി

കോവിഡ് 19 കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ക്വീന്‍സ്ലാന്‍ഡിലെ ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിക്കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് തീരുമാനിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച വിവിധ കൗണ്‍സില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണാണ് വരുന്ന ഞായറാഴ്ച വൈകിട്ട് നാല് മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റില്‍ പുതുതായി 13 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ഓഗസ്റ്റിന് ശേഷം സ്‌റ്റേറ്റില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണിത്.


സ്‌റ്റേറ്റില്‍ ഒമ്പത് പുതിയ കേസുകള്‍ ഞായറാഴ്ച സ്ഥിരീകരിച്ചതിനെ പിന്നാലെ 11 പ്രാദേശിക കൗണ്‍സില്‍ മേഖലകള്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ബ്രിസ്ബൈന്‍, ലോഗന്‍, ഇപ്‌സ്വിച്, റെഡ്ലാന്‍ഡ്സ്, സണ്‍ഷൈന്‍ കോസ്റ്റ്, ഗോള്‍ഡ് കോസ്റ്റ്, മോര്‍ട്ടന്‍ ബേ, ലോക്ക്യര്‍ വാലി, നൂസ, സീനിക് റിം, സോമര്‍സെറ്റ് തുടങ്ങിയ പ്രദേശങ്ങളാണ് ഞായറാഴ്ച വൈകിട്ട് മുതല്‍ അടച്ച് പൂട്ടപ്പെട്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് നാല് ആവശ്യങ്ങള്‍ക്ക് മാത്രമേ ഇവിടുത്തുകാര്‍ക്ക് വെളിയിലിറങ്ങിപ്പോകാന്‍ പെര്‍മിഷനുള്ളൂ. വേഗത്തിലും അപടകരമായ തോതിലും പടരുന്ന ഡെല്‍റ്റാ വേരിയന്റില്‍ പെട്ട കോവിഡാണ് ക്വീന്‍സ്ലാന്‍ഡില്‍ നിലവില്‍ കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ വരുന്ന ഞായറാഴ്ച വരെ ദീര്‍ഘിപ്പിക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. സ്റ്റേറ്റില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ബിസിനസുകള്‍ക്ക് ഗവണ്‍മെന്റ് 260 മില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് രംഗത്തെത്തിയത് വന്‍ ആശ്വാസമാണേകുന്നത്.




Other News in this category



4malayalees Recommends