കുവൈത്തില്‍ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ പുനരാരംഭിക്കുന്നു

കുവൈത്തില്‍ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ പുനരാരംഭിക്കുന്നു
കുവൈത്തില്‍ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ പുനരാരംഭിക്കുന്നു . കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ എടുത്തവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലേലം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായ കുറവ് കണക്കിലെടുത്താണ് മന്ത്രിസഭ ലേല നടപടികള്‍ക്ക് അനുമതി നല്‍കിയത് . ആഗസ്റ്റ് എട്ട് ഞായറാഴ്ച മുതല്‍ ലേലം പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച മല്‍സ്യലേലം പുനരാരംഭിക്കാനുള്ള തീരുമാനത്തെ മല്‍സ്യ വ്യാപാരികള്‍ സ്വാഗതം ചെയ്തു .കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും ലേലഹാളിലേക്ക് പ്രവേശനം . ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു .

Other News in this category



4malayalees Recommends