കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയില്‍

കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയില്‍
കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട് .ആദ്യഘട്ടത്തില്‍ പ്രായമേറിയവര്‍ക്കും നിത്യരോഗങ്ങള്‍ ഉള്ളവര്‍ക്കും മാത്രം അധിക ഡോസ് വാക്‌സിന്‍ നല്‍കാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റര്‍ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.

പ്രായമേറിയവര്‍ക്കും നിത്യരോഗികള്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനോടകം ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends