മൊഡേണ വാക്‌സിന്‍ അടുത്താഴ്ച മുതല്‍ ഫാര്‍മസികളില്‍ വിതരണം ചെയ്യും ; 1800 ഫാര്‍മസികളില്‍ വിതരണത്തിനെത്തുമെന്ന് ആരോഗ്യമന്ത്രി

മൊഡേണ വാക്‌സിന്‍ അടുത്താഴ്ച മുതല്‍ ഫാര്‍മസികളില്‍ വിതരണം ചെയ്യും ; 1800 ഫാര്‍മസികളില്‍ വിതരണത്തിനെത്തുമെന്ന് ആരോഗ്യമന്ത്രി
മൊഡേണ വാക്‌സിന്‍ ഈ ആഴ്ച അവസാനം ഓസ്‌ട്രേലിയയിലേക്കെത്തും. ഒരു മില്യണ്‍ ഡോസ് വാക്‌സിന്‍ വിതരണത്തിനെത്തും.ആദ്യ ഷിപ്പ് മെന്റ് ഇന്നും അടുത്ത ഷിപ്പ്‌മെന്റ് പിന്നാലെയുണ്ടാകും. 1800 ഓളം ഫാര്‍മസികളില്‍ അടുത്താഴ്ചയോടെ വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രേഗ് ഹണ്ട് പറഞ്ഞു.

വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പരമാവധി തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 70 ശതമാനം ഓസട്രേലിയന്‍ ജനങ്ങള്‍ ആദ്യ ഡോസ് പൂര്‍ത്തിയാക്കി. പ്രത്യേക മെഡിക്കല്‍ കണ്ടീഷന്‍സ് ഒഴിച്ചുള്ളവര്‍ വാക്‌സിനേഷന് തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

യുഎസ് മരുന്നുനിര്‍മ്മാതാക്കളായ മൊഡേണ നിര്‍മ്മിച്ച വാക്‌സിന്‍ ഏറെ പ്രയോജനകരമാണ്. മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ ഏറെ സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് കേസുകള്‍ ഉയരുമ്പോഴും ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അടിയന്തര സാഹചര്യം നേരിടാനായി ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാവരും ആത്മവിശ്വാസത്തില്‍ തന്നെയാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ പറഞ്ഞു.

അതിര്‍ത്തി അടച്ചും ടെസ്റ്റിങ്ങും ട്രേസിങ്ങും സാമൂഹിക അകലവും വാക്‌സിനേഷനും കൊണ്ട് കോവിഡിനെ പ്രതിരോധിച്ചതില്‍ രാജ്യം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപനവും മരണവും കുറവാണെന്നും നമ്മുടെ ഈ പൊരുതല്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends