ജോലി ആവശ്യമുണ്ടോ? ഓസ്‌ട്രേലിയ പോസ്റ്റ് 5000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു; ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയര്‍ന്നതോടെ കൈകാര്യം ചെയ്യാന്‍ പുതിയ ജോലിക്കാരെ നിയോഗിക്കുന്നു; എല്ലാ സ്‌റ്റേറ്റിലും ഒഴിവ്

ജോലി ആവശ്യമുണ്ടോ? ഓസ്‌ട്രേലിയ പോസ്റ്റ് 5000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു; ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയര്‍ന്നതോടെ കൈകാര്യം ചെയ്യാന്‍ പുതിയ ജോലിക്കാരെ നിയോഗിക്കുന്നു; എല്ലാ സ്‌റ്റേറ്റിലും ഒഴിവ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പല മേഖലകള്‍ക്കും ദുരിതം സമ്മാനിച്ചെങ്കിലും ഉണര്‍വ്വ് നേടിയ ചില വ്യവസായങ്ങളുണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ വിപണി. ആളുകള്‍ ഷോപ്പിംഗ് ഓണ്‍ലൈനിലാക്കിയതോടെ ഓസ്‌ട്രേലിയയില്‍ ഒരു ദിവസം 2 മില്ല്യണ്‍ പാഴ്‌സലുകള്‍ വിതരണം ചെയ്യേണ്ട ഹിമാലയന്‍ ദൗത്യമാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ജോലിഭാരം ഉയര്‍ന്നതോടെ 5000 ജോലിക്കാരോ പുതുതായി റിക്രൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയ പോസ്റ്റ്.


ക്രിസ്മസിന് മുന്‍പ് 1600 പെര്‍മനന്റ്, ഫിക്‌സഡ് ടേം ജോലികള്‍ക്കാണ് ആളുകളെ കണ്ടെത്തേതെന്ന് പോസ്റ്റല്‍ സര്‍വ്വീസ് പറയുന്നു. 3300 കാഷ്വല്‍ ജോലികള്‍ക്കും ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് റെക്കോര്‍ഡുകള്‍ താണ്ടിയതോടെയാണ് ഇത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുകയാണ്.

എല്ലാ സ്‌റ്റേറ്റുകളിലും, ടെറിട്ടറികളിലും ഒഴിവുകളുണ്ട്. പാഴ്‌സല്‍, മെയില്‍ പ്രൊസസിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് ടീമുകളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. കൂടാതെ വാനും, ട്രക്കും, മോട്ടോര്‍സൈക്കിളും ഓടിക്കാന്‍ കഴിയുന്ന പോസ്റ്റികളെയും വേണം. ക്രിസ്മസ് കാലത്ത് പോലും കാണാത്ത തോതിലാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പാഴ്‌സല്‍ അയയ്ക്കലും, സ്വീകരിക്കലും നടക്കുന്നത്.

വിക്ടോറിയയില്‍ 1000, എന്‍എസ്ഡബ്യുവില്‍ 800, ക്യൂന്‍സ്‌ലാന്‍ഡില്‍ 690, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 380, സൗത്ത് ഓസ്‌ട്രേലിയയില്‍ 200, ടാസ്മാനിയയില്‍ 60, നോര്‍ത്തേണ്‍ ടെറിട്ടറിയിലും, ആക്ടിലും 30 എന്നിങ്ങനെയാണ് ഒഴിവുകള്‍. പാഴ്‌സല്‍, മെയില്‍ പ്രൊസസിംഗ് ജോലികള്‍ക്ക് പ്രവര്‍ത്തിപരിചയം ആവശ്യമില്ല. വാന്‍, ട്രക്ക്, മോട്ടോര്‍ബൈക്ക് പോസ്റ്റികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണം.
Other News in this category



4malayalees Recommends