ഓസ്‌ട്രേലിയയിലെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ ശ്രോതസ്സ് വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ കണ്ടെത്തി; 580 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പുതിയ വാക്‌സിന്‍ നാഴികക്കല്ലും കടന്ന് എന്‍എസ്ഡബ്യു

ഓസ്‌ട്രേലിയയിലെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ ശ്രോതസ്സ് വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ കണ്ടെത്തി; 580 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പുതിയ വാക്‌സിന്‍ നാഴികക്കല്ലും കടന്ന് എന്‍എസ്ഡബ്യു

580 പുതിയ കോവിഡ്-19 കേസുകളും, 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് ന്യൂ സൗത്ത് വെയില്‍സ്. ഇതിനിടെ പുതിയ ഡെല്‍റ്റാ വേരിയന്റിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം പേരിലേക്ക് എത്തിച്ചേര്‍ന്നതിനൊപ്പമാണ് ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് രേഖപ്പെടുത്തലുകള്‍.


സെപ്റ്റംബറില്‍ രാജ്യത്ത് മടങ്ങിയെത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് പുതിയ സ്‌ട്രെയിന്‍ രൂപപ്പെട്ടതെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് വ്യക്തമാക്കി. വൈറസ് എങ്ങിനെയാണ് സമൂഹത്തില്‍ പടരാന്‍ ഇടയായതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.

'നേരത്തെ സമൂഹത്തില്‍ പടര്‍ന്ന വൈറസില്‍ നിന്നും വ്യത്യസ്തമായ ജനിതക ഘടനയുള്ള ഡെല്‍റ്റ സ്‌ട്രെയിനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഒരാളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഈ സ്‌ട്രെയിന്‍ എങ്ങിനെ രൂപപ്പെട്ടു, സമൂഹത്തില്‍ എങ്ങിനെ പടര്‍ന്നു തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനുണ്ട്', ഡോ. കെറി ചാന്റ് പറഞ്ഞു.

പുതിയ വേരിയന്റ് ബാധിച്ച് എട്ട് കേസുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏഴ് കേസുകളും വെസ്റ്റേണ്‍ സിഡ്‌നിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും വ്യക്തമായിരുന്നു. അതേസമയം യഥാര്‍ത്ഥ ഡെല്‍റ്റാ വേരിയന്റിനോളം മാരകമല്ല പുതിയ വേരിയന്റെന്നാണ് ഡോ. ചാന്റ് ഉറപ്പ് നല്‍കുന്നു.

ഇതിനിടെ എന്‍എസ്ഡബ്യു 16 വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം ഡബിള്‍ വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ചു. ഇതോടൊപ്പം ഫസ്റ്റ് ഡോസുകള്‍ 90 ശതമാനവും എത്തിച്ചേര്‍ന്നു.
Other News in this category



4malayalees Recommends